ന്യൂദല്‍ഹി: ഏഷ്യാകപ്പ് ഏകദിനക്രിക്കറ്റ് വേദിയില്‍ ഒത്തുതീര്‍പ്പില്ല. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റി. പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണിത്. ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലും ശേഷിക്കുന്ന മത്സരങ്ങള്‍ പാകിസ്ഥാനിലും നടത്താമെന്ന പാക് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ നിര്‍ദേശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) തള്ളി. എസിസി ചെയര്മാന് കൂടിയായ ബിസിസിഐ സെക്രട്ടറി ജെയ്ക് ഷാ വിളിക്കുന്ന യോഗത്തിന് ശേഷം അന്തിമ വേദി നിര്‍ണയിക്കും. സപ്തംബര്‍ രണ്ട് മുതല്‍ 17 വരെയാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നതെന്ന് എസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റിയതില്‍ പിസിബിയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. വേദി മാറ്റിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന് നേരത്തെ പിസിബി ചെയര്മാന് നജാംസേഥി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: