Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംഗമേശസന്നിധി തിരുവുത്സവപ്രഭയില്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
May 9, 2023, 04:32 pm IST
inSamskriti

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.  

മേടമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി തിരുവോണം നാളില്‍ ആറാട്ടോടെ കൊടിയിറങ്ങുന്ന സംഗമേശന്റെ തിരുവുത്സവം അന്യമാകാത്ത ആചാരവിശുദ്ധിയാലും ആട്ടക്കഥകളുടെ ദൃശ്യശ്രാവ്യമനോഹാരിതയാലും കരിവീരന്‍മാരുടെ കറുപ്പഴകാലും ശുദ്ധപഞ്ചാരിയുടെ ചെമ്പടവട്ടങ്ങളാലും ഏറെ ശ്രദ്ധേയമാണ്. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ട ദിവസം ശിവേലിയുള്‍പ്പെടെ 16 മുഴുനീളന്‍ പഞ്ചാരിയാണ് ഇവിടെ കൊട്ടിക്കയറുന്നത്.  ഉത്സവനാളുകളില്‍ രാവിലെ ശ്രീഭൂതബലിക്കുശേഷമാണ് കിഴക്കേനടപ്പുരയില്‍ ശുദ്ധപഞ്ചാരിക്കു കാലമിടുന്നത്. ഉത്സവത്തിന്റെ ആദ്യദിനങ്ങളില്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ മാത്രമുള്ള പഞ്ചാരി ഉത്സവം മുറുകുന്നതോടെ ‘പഞ്ചാരി തുടങ്ങിയാല്‍ പത്തുനാഴിക’’എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധമാണ് ശിവേലി. കൈയ്യും കോലും ഉപയോഗിച്ചുമാത്രമാണ് ഇവിടെ പതികാലംമുതലുള്ള പഞ്ചാരി കൊട്ടുക. പടിഞ്ഞാറേ നടപ്പുരയില്‍ പഞ്ചാരി അഞ്ചാംകാലം കലാശിപ്പിച്ച് ചെമ്പടകൊട്ടി കുലീപിനിതീര്‍ഥക്കരയിലൂടെ കിഴക്കേ നടപ്പുരയിലെത്തിയാണ്  മേളം തീര് കൊട്ടുന്നത്. ഇക്കുറി ഉത്സവമേളത്തിന് ഓരോ ദിവസവും ഓരോ പ്രമാണിമാരാണ് മേളം നയിക്കുന്നത്.

ഉത്രം നാളില്‍ കൊടികയറി കഴിഞ്ഞാല്‍ കൂത്തമ്പലത്തില്‍ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിപ്പുറത്തുവിളക്കുമുതല്‍ പള്ളിവേട്ടയുടെ തലെന്നാള്‍ വരെ ‘വിളക്കിനെഴുന്നള്ളത്തുണ്ട്. ഇതില്‍ ഏറ്റവും ദൈര്‍ഘ്യമേറുന്നതും ഭക്തരുടെ ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്നതും പള്ളിവേട്ടയുടെ തലേദിവസം നടക്കുന്ന വലിയ വിളക്കിനാണ്. ഈ  രാത്രിയിലാണ് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുന്നത്. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതല്‍ പള്ളിവേട്ട നാള്‍ പകല്‍ വരെ ദിവസവും ശീവേലിയെഴുന്നെള്ളിപ്പുണ്ട്. ശീവേലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും. തിടമ്പേറ്റിയ ആനയുടെ ഇരുവശവും കുട്ടിയാനകള്‍ ഇവിടത്തെ പ്രത്യേകതയാണ്. പതിനേഴ് ആനകളില്‍ ഏഴ് ആനകളുടെ നെറ്റിപ്പട്ടം തങ്കം കൊണ്ടുനിര്‍മിച്ചതും  മറ്റ് പത്ത് ആനകളുടേത്  വെള്ളികൊണ്ടുള്ളതുമാണ്. മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത സവിശേഷതയാണിത്.

പള്ളിവേട്ടദിവസം രാത്രി ഒരു കിലോമീറ്റര്‍ കിഴക്കുഭാഗത്തുള്ള ആല്‍ത്തറയിലാണ് പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആല്‍ത്തറയിലെത്തുന്നു. ചടങ്ങ് കഴിഞ്ഞാല്‍ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടംകുളത്തിനു സമീപം എത്തിയാല്‍ വെടിക്കെട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ഓരോവര്‍ഷവും ഇടവിട്ട് ചാലക്കുടിയിലെ കൂടപ്പുഴക്കടവിലോ കുറുമാലിപ്പുഴയിലെ  രാപ്പാള്‍ കടവിലോ ആയിരിക്കും. ഇക്കുറി മേയ് 12 ന് രാപ്പാള്‍ കടവിലാണ് ആറാട്ട്.

ഉത്സവനാളുകളില്‍ ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് സംഗമേശസന്നിധി.  രാവിലെ ശീവേലി കഴിഞ്ഞാല്‍ കിഴക്കെ നടപുരയില്‍ ഓട്ടന്‍തുള്ളല്‍ സന്ധ്യയ്‌ക്ക് നടപ്പുരയില്‍ സന്ധ്യാവേലയായി മദ്ദളക്കേളി, കൊമ്പ്പറ്റ് , കൂത്തമ്പലത്തില്‍ ചാക്യാര്‍കൂത്ത്,  പടിഞ്ഞാറേ നടപുരയില്‍ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും.  വിളക്കിന്റെ മേളത്തിനുമുമ്പായി കേളി, കുറുംകുഴല്‍പറ്റ് എന്നിവയുണ്ട്. വിളക്കെഴുന്നള്ളിപ്പ്കഴിഞ്ഞാല്‍  പുലരും വരെ കഥകളിയാണ്.  രാവിലേയും വൈകിട്ടും ശ്രീഭൂതബലിയോടനുബന്ധിച്ചുള്ള ‘മാതൃക്കല്‍ ദര്‍ശനം’ ഏറെ പ്രാധാന്യമുള്ളതാണ്. താമരമാല സംഗമേശന് ഏറെ സവിശേഷമാണ്. മഴ പെയ്യാതിരിക്കാന്‍ കൂടല്‍മാണിക്യസ്വാമിക്ക് താമരമാല വഴിപാട് കഴിക്കുന്നതും പതിവാണ്.  

ഉണ്ണായിവാര്യരും സംഗമേശനും

നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ  തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിന്റെ ജനനം. ദേവനു മാലക്കെട്ടല്‍ അകത്തൂട്ട് വാരിയത്തെക്കായതിനാല്‍ ബാല്യകാലം മുതല്‍ ഭഗവാനെ സേവിക്കാന്‍ ഉണ്ണായിവാര്യര്‍ക്ക് സാധിച്ചു. നിത്യവും താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങള്‍കൊണ്ട് മാലകെട്ടി സംഗമേശന് സമര്‍പ്പിച്ചിരുന്ന അദ്ദേഹത്തിനു സ്‌തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാന്‍ സമര്‍പ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിന്റെ ഫലമാണ് സ്‌തോത്രകാവ്യമായ ‘ശ്രീരാമപഞ്ചശതി’. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്‌കൊണ്ട് അമ്പത് ദശകങ്ങളിലൂടെ അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്‌തോത്രകാവ്യമാണിത്.

Tags: keralafestivalKoodalmanikyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.