ചെന്നൈ: ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന്‍ മന്ത്രിസഭ ആടിയുലയുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിച്ചേക്കും എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
മൂലധനം ആകര്‍ഷിക്കാനായി മെയ് 23ന് സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് സ്റ്റാലിന്‍. ഈ യാത്ര പുറപ്പെടും മുന്‍പ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയേക്കുമെന്ന് അറിയുന്നു.
ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ സ്റ്റാലിന്‍ കുടുംബാംഗങ്ങളുടെ അഴിമതിയെക്കുറിച്ച് വിമര്‍ശിക്കുന്ന വോയ്സ് ക്ലിപ്പും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.സ്റ്റാലിന്റെ മകനും മരുമകനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ഇത് എവിടെ ഒളിപ്പിച്ചുവെയ്‌ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും ആ വോയ്സ് ക്ലിപ്പില്‍ പറയുന്നുണ്ട്. ഇത് സ്റ്റാലിനും പളനിവേല്‍ ത്യാഗരാജനും ആദ്യം നിഷേധിച്ചെങ്കിലും ഡിഎംകെയ്‌ക്കുള്ളില്‍ പളനിവേല്‍ ത്യാഗരാജനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുകയാണ്. പളനിവേല്‍ ത്യാഗരാജനെതിരെ ഡിഎംകെയില്‍ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്. അതാണ് ഇപ്പോള്‍ പളനിവേല്‍ ത്യാഗരാജനെ മാറ്റി മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ആലോചിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്‍. ബാലുവിന്റെ മകന്‍ ടിആര്‍ബി രാജയെ മന്ത്രിയാക്കുമെന്ന് അറിയുന്നു. മണ്ണാര്‍ഗുണി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.
അതുപോലെ ശങ്കരന്‍കോവില്‍ എംഎല്‍എ ഇ. രാജയുടെ പേരും മന്ത്രിസ്ഥാനത്തേയ്‌ക്കുയര്‍ന്നു കേള്‍ക്കുന്നു. അതുപോലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കാന്‍ കഴിയാത്ത രണ്ടു മന്ത്രിമാരെ മാറ്റിയേക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് ധനകാര്യവിദഗ്ധന്‍ കൂടിയായ പളനിവേല്‍ ത്യാഗരാജനെങ്കിലും അദ്ദേഹത്തിന്റെ സ്റ്റാലിന്‍ കുടുംബത്തോടുള്ള കൂറില്ലായ്മയാണ് പ്രശ്നമായത്.
ആരോപണം ഉന്നയിച്ച അണ്ണാമലൈ 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണമെന്ന സ്റ്റാലിന്റെ ആവശ്യം അണ്ണാമലൈ തള്ളിക്കളഞ്ഞിരുന്നു. അണ്ണാമലൈയുടെ ആരോപണത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് സ്റ്റാലിന്റെ മരുമകന്‍റേത് ഉള്‍പ്പെടെ 50 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത് വലിയ തലവേദനയായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ ഇവര്‍ക്ക് ലഭിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: