ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10നു രാജസ്ഥാന് സന്ദര്‍ശിക്കും. യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് നാഥ്ദ്വാരയിലെ 5500 കോടിയിലധികം രൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനു പദ്ധതികള്‍ ഊന്നല്‍ നല്‍കും. റോഡ് റെയില്‍വേ പദ്ധതികള്‍ ചരക്ക് സേവന നീക്കം സുഗമമാക്കുകയും അതിലൂടെ വ്യാപാരവും വാണിജ്യവും മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങള്‍ക്കു കരുത്തേകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വൈക്കിട്ട് ആബു റോഡിലെ ബ്രഹ്മകുമാരികളുടെ ശാന്തിവന സമുച്ചയം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്യും.
രാജ്സമന്ദിലും ഉദയ്പുരിലും റോഡ് രണ്ടുവരിപ്പാതയായി നവീകരിക്കുന്നതിനുള്ള നിര്‍മാണ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടും. പൊതുജനങ്ങള്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഉദയ്പുര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. ഗേജ് പരിവര്‍ത്തന പദ്ധതിക്കും രാജ്സമന്ദിലെ നാഥ്ദ്വാരയില്നിന്നു നാഥ്ദ്വാര പട്ടണത്തിലേക്കുള്ള പുതിയ പാതയ്ക്കും അദ്ദേഹം തറക്കല്ലിടും.
കൂടാതെ, മൂന്നു ദേശീയപാതാ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ദേശീയപാത 48ലെ ഉദയ്പുര്മുതല് ഷംലാജിവരെയുള്ള 114 കിലോമീറ്റര്‍ നീളമുള്ള ആറുവരിപ്പാത; ദേശീയപാത 25ന്റെ 110 കിലോമീറ്റര്‍ വരുന്ന ബര്ബിലാരാജോധ്പുര് ഭാഗം നാലുവരിയാക്കലും ശക്തിപ്പെടുത്തലും; ദേശീയപാത 58ഇയുടെ 47 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടുവരിപ്പാത തുടങ്ങിയവ ഈ പദ്ധതികളില്‍പ്പെടുന്നു.
പ്രധാനമന്ത്രി ബ്രഹ്മകുമാരിമാരുടെ ശാന്തിവന സമുച്ചയം സന്ദര്‍ശിക്കും. സൂപ്പര്‍ സ്പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ആശുപത്രി, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്സിങ് കോളേജിന്റെ വിപുലീകരണം എന്നിവയുടെ തറക്കല്ലിടല്‍ അദ്ദേഹം നിര്‍വഹിക്കും. ആബു റോഡില്‍ 50 ഏക്കര്‍ വിസ്തൃതിയിലാണു സൂപ്പര്‍ സ്പെഷ്യാലിറ്റി ചാരിറ്റബിള്‍ ഗ്ലോബല്‍ ആശുപത്രി സ്ഥാപിക്കുന്നത്. ഇതു ലോകോത്തര ചികിത്സാസൗകര്യങ്ങള്‍ ഉറപ്പാക്കുകയും, പ്രത്യേകിച്ചു മേഖലയിലെ ദരിദ്രര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പ്രയോജനപ്രദമാണെന്നു തെളിയിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: