കൊച്ചി : താനൂര്‍ ബോട്ട് ദുരന്തംകണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്ന് ഹൈക്കോടതി. സംഭവത്തില്‍ കേസെടുക്കാന്‍ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി, നഗരസഭയും ജില്ലാ പോലീസ് മേധാവി, കളക്ടര്‍ പോര്‍ട്ട് ഓഫീസര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് കേസ് എടുക്കുക.
ഈ മാസം 12നകം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തിലുള്ള ദുരന്തം ആദ്യമായിട്ടല്ല. കുട്ടികളടക്കം 22 പേരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചത്. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാന്‍ ആകില്ല. നിയമത്തെ ഭയപ്പെടുന്ന ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം. അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി ചോദിച്ചു.
ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തില്‍ ഉത്തരവാദി. ബോട്ട് സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകും. എല്ലാവര്‍ക്കുമെതിരെ നടപടി വേണം. മുമ്പുണ്ടായ അപകടങ്ങളില്‍ നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാവരും എല്ലാം മറന്നു. അതാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്. അവര്‍ക്കെതിരെയും നടപടി വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു.
15 കുട്ടികളടക്കം 22 പേരാണ് താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചത്. അഞ്ച് പേര്‍ സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. മരിച്ചവരില്‍ 11 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: