മലപ്പുറം: പരപ്പനങ്ങാടി കേട്ടുങ്ങല്‍ കടലില്‍ വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം.താനൂരിന് സമീപം ഓട്ടുമ്പ്രം തൂവല്‍ തീരത്താണ് അപകടം.. രക്ഷാ പ്രവര്‍ത്തനം നടക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യയുണ്ട്
40 ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.വൈകിട്ട് 7 നും 7.40നും ഇടയിലാണ് അപകടമുണ്ടായത്. ബോട്ടില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു.കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം.ബോട്ട് തലകീഴായ മറിയുകയായിരുന്നു
ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. മലപ്പുറം, കോഴിക്കോട് എന്നിടങ്ങളില്‍ നിന്ന് കൂടുതല്‍ അഗ്നിശമന സേന സ്ഥലത്തെത്തി.
മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള അടിയന്തിര രക്ഷാപ്രവർത്തനം നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: