ഇംഫാല്‍: കലാപത്തെ തുടര്‍ന്ന് മണിപ്പൂര്‍ ചീഫ് സെക്രട്ടറിയെ നീക്കി. ഡോ.രാജേഷ് കുമാറിന് പകരം വിനീത് ജോഷിയെയാണ് നിയമിച്ചത്.
1992 മണിപ്പൂര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വിനീത് ജോഷി വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതലയേല്‍ക്കുന്നത്. നേരത്തേ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
അതിനിടെ ആക്രമണങ്ങളില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ഡല്‍ഹി-ഇംഫാല്‍-ഡല്‍ഹി വിമാനം സര്‍വീസ് തുടങ്ങി.
സംസ്ഥാനത്ത് നിന്ന് ഇതുവരെ 23000ത്തിലധികം പേരെ സംഘര്‍ഷ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ വ്യോമ നിരീക്ഷണവും ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: