കശ്മീര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നു തോന്നിയിരുന്നെങ്കിലും അത് കല്ലേറും തീവ്രവാദവും കുറച്ചെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ഗുലാം നബി ആസാദ്.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞത് കശ്മീരിലെ ജനങ്ങളുടെ താല്പര്യത്തിന് ഉതകുന്നതല്ല. എന്നാല്‍ ഇതോടെ തീവ്രവാദവും കല്ലേറും കുറഞ്ഞു എന്ന കാര്യം വസ്തുതയാണ്. – ഗുലാം നബി ആസാദ് പറഞ്ഞു.
രജൗറി, പൂഞ്ച് മേഖലയിലെ തീവ്രവാദ ആക്രമണം ആശങ്ക ഉളവാക്കുന്നു. എന്തായാലും തീവ്രവാദം ആരുടെയും താല്പര്യം സംരക്ഷിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: