തിരുവനന്തപുരം: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. കണ്ണേറ്റുമുക്കില്‍ 100 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇന്നോവ കാറില്‍ കടത്തിയ കഞ്ചാവാണ് പിടിച്ചെടുത്തത്. നാലുപേരടങ്ങുന്ന സംഘത്തെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന സ്ത്രീ കടന്നുകളഞ്ഞു. എസ്എഫ്ഐ മുന്‍ ഭാരവാഹിയും പിടിയിലായ പ്രതികളില്‍ ഉള്‍പ്പെടുന്നു. സംസ്കൃത സര്‍വകലാശാല വഞ്ചിയൂര്‍ സെന്റര്‍ മുന്‍ യൂണിറ്റ് സെക്രട്ടറി അഖിലാണ് പിടിയിലായത്.
കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം വാടകയ്ക്ക് എടുത്തത്.സംസ്ഥാനം വിട്ട വാഹനം തുടര്‍ച്ചയായി 1300 കിലോമീറ്ററോളം നിര്‍ത്താതെ ഓടിയത് ജിപിഎസ് ട്രാക്കറിലൂടെ മനസിലാക്കിയ വാഹന ഉടമ എക്സൈസ് സംഘത്തിന് വിവരം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: