ഗുരുവായൂര്‍: ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഗുരുവായൂർ ക്ഷേത്രസന്ദർശനം നടത്തി. ക്ഷേത്രത്തിനു പുറത്ത് ഗോപുരത്തിനും ദീപസ്തംഭത്തിനും ഇടയിൽ നിന്ന് ഗുരുവായൂരപ്പന് തൊഴുത ശേഷം കദളി പഴം കൊണ്ട് തുലാഭാരവും നടത്തി.
ഗവര്‍ണറുടെ തുലാഭാരത്തിന് 83 കിലോകദളിപ്പഴം വേണ്ടിവന്നു. വൈകിട്ട് ക്ഷേത്രം കിഴക്കേ നടപ്പന്തലിൽ വെച്ചായിരുന്നു ഗവർണർക്ക് 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തിയത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. ‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഒറ്റ വാചകത്തിലെ പ്രതികരണം.മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.
ദേവസ്വം ചെയർമാൻ വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ നേരത്തെ പൊന്നാട അണിയിച്ച് ഗവര്‍ണറെ സ്വീകരിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി. 3. 45 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ ഗവർണർ വിശ്രമത്തിനു ശേഷം 4.30 നാണ് ക്ഷേത്ര ദർശനവും തുലാഭാരവും നടത്തി മടങ്ങിയെത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: