ഇസ്ലാമാബാദ്: കൊടുംഭീകരനും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് മേധാവിയുമായ പരംജിത് സിങ് പഞ്ച്വാര് (മാലിക് സര്‍ദാര്‍ സിങ്) ലാഹോറില്‍ കൊല്ലപ്പെട്ടു. ലാഹോറിലെ താമസ സ്ഥലത്ത് പ്രഭാത സവാരിക്കിറങ്ങിയ ഇയാളെ രണ്ടു പേര് വെടിവച്ചുകൊല്ലുകയായിരുന്നു. പരംജിത് കൊല്ലപ്പെട്ടത് സിഖ് തീവ്രവാദ സംഘടനയായ ദള്‍ ഖല്‍സ നേതാവ് കണ്വര്പാല് സിങ് സ്ഥിരീകരിച്ചു.
1960ല്‍ പഞ്ചാബിലെ തരണ്‍ താരണില്‍ ജനിച്ച പരംജിത് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഭീകരനാണ്. യുഎപിഎ പ്രകാരം ഇന്ത്യ നിരോധിച്ച സംഘടനയാണ് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ്(കെസിഎഫ്). ലാഹോര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് സിഖ് യുവാക്കളെ ആകര്‍ഷിച്ച് അവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ആയുധങ്ങള്‍ ശേഖരിച്ച് നല്‍കുകയും ചെയ്യുന്ന ഭീകര സംഘടനയാണ് കെസിഎഫ്. ഇന്ത്യയിലെ സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുകയാണ് ഇവരുടെ പദ്ധതി. റേഡിയോ പാകിസ്ഥാന് വഴി ഇന്ത്യാവിരുദ്ധ പ്രചാരണവും പ്രസംഗങ്ങളും നടത്തുന്ന പരംജിത്ത്, കേന്ദ്രത്തിനെതിരെ ന്യൂനപക്ഷങ്ങളെ തിരിച്ചുവിടുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.മയക്കുമരുന്ന് കടത്തിലും ഇയാള്‍ക്ക് വലിയ പങ്കാണുള്ളത്. പാക്കിസ്ഥാനില്‍ കള്ളനോട്ടടിച്ച് ഇന്ത്യയിലേക്ക് കടത്തിവിടുന്നതായിരുന്നു ഇയാളുടെ മറ്റൊരു പരിപാടി. 1986ല്‍ സ്ഥാപിച്ച ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെ ലക്ഷ്യം തന്നെ ഖാലിസ്ഥാന്‍ സ്ഥാപിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: