അഹമ്മദാബാദ്: രാജ്യത്തിനു തന്നെ മാതൃകയായി അഹമ്മദാബാദിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റ്. നഗരവാസം സുഖമമാക്കാന്‍ പ്രത്യേക സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് ഡാഷ്ബോര്‍ഡ് സെന്ററില്‍ നിന്ന് ജനത്തിന്റെ ഗതാഗതം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നീരിക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.
എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റില്‍ അറുപതിലേറെ പേരാണ് ജോലിചെയ്യുന്നത്. 2017 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന ഈ പദ്ധതി 900 കോടി രൂപയ്ക്കാണ് നടപ്പാക്കിയത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപ്പിച്ചതില് തന്നെ 232കോടി രൂപ ചിലവ് വരുമ്പോഴാണ് അഹമ്മദാബാദിലെ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാക്കുന്നത്.
ഇന്ന് അഹമ്മദാബാദിലേത് രാജ്യത്തിലെ തന്നെ മൂന്നാമത്തെ മികച്ച സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റാണ്. ഇതിനൊപ്പം മികച്ച ജീവിത നിലവാരം നിലനിര്‍ത്തുന്ന നഗരത്തിലും മൂന്നാമതാണ് അഹമ്മദാബാദ്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായുള്ള പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. കേരളത്തിലെ എഐ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗത ലംഘനങ്ങള്‍ തടയുന്ന സംവിധാനത്തില്‍ മന്ത്രിമാര്‍ക്ക് ഇളവുള്ള രീതി അഹമ്മദാബാദിലെ പദ്ധതിയില്‍ ഇല്ല. എല്ലാരും നിയമത്തിന് കീഴില്‍ തന്നെയാണ് എന്ന ചിന്തയാണ് ഇത്തരം സംവിധാനം ഉണ്ടാക്കാനുള്ള പ്രവണതയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംവിധാനത്തിന്റെ ഭാഗമായി 50 ലക്ഷം നിയമലംഘനങ്ങളില്‍ നിന്ന് 40 കോടിരൂപയാണ് ഇതുവരെ പിഴയായി ലഭിച്ചത്. അതിനോടൊപ്പം ഏകദേശം അഞ്ചു ലക്ഷം പുസ്തകങ്ങളുള്ള ഒരു ഡിജിറ്റല്‍ ലൈബ്രറിയും സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്റെ ഭാഗമായി നഗരസഭ ലഭ്യമാക്കുന്നുണ്ട്. സമാനമായ രീതിയിലാണ് നഗരത്തിലെ ജലവിതരണവും. സ്മാര്‍ട്ട് ജലവിതരണത്തിന്റെ ഭാഗമായി പൈപ് ലൈനുകളിലെ പൊട്ടലുകളും മര്‍ദ്ധത്തിന്റെ കുറവും വേഗം തന്നെ അറിയാന്‍ സാധിക്കും. ഇതിലൂടെ ജനങ്ങള്‍ അധികം ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ പ്രശ്നപരിഹാരം നടപ്പാക്കുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നുണ്ട്. ഇത് കേരളത്തിനും ഒരു മാതൃകയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വ്വഹണവും വികസനവും പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ പ്രത്യേകപ്രതിനിധിസംഘം ഗുജറാത്തില്‍ യാത്ര തുടരുകയാണ്. ബിജെപി നേതാക്കള്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. യാത്ര ചെയ്യുന്ന സംസ്ഥാനത്ത് നടക്കുന്ന മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രത്യേകപ്രതിനിധിസംഘത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: