ന്യൂദല്‍ഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി സമ്പൂര്ണ്ണവിജയമെന്ന് വിദേശകാര്യ മന്ത്രാലയം. 3862 ഇന്ത്യാക്കാരെയാമ് ഇതുവരെ സുഡാനിൽ നിന്നും ദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ന് 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ ഒഴിപ്പിച്ചു. പ
സുഡാനിൽ നിന്നും ഇനി ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് വരാനില്ലെന്ന സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു.
സൗദി അറേബ്യക്ക് നന്ദിയറിയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, മറ്റ് വോളണ്ടിയർമാർ തുടങ്ങി ഓപ്പറേഷന് കാവേരിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: