കോഴിക്കോട്: വിവാഹത്തിന് വിസമ്മതിച്ച വിധവയായ യുവതിയെ ഓടുന്ന കെഎസ് ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ കുത്തിപ്പരിക്കേല്‍പിച്ച് കാമുകന്‍. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്.
രണ്ടു വര്‍ഷത്തോളമായി യുവാവുമായി പരിചയമുണ്ടെങ്കിലും അയാളുടെ വിവാഹാഭ്യര്‍ത്ഥന യുവതി നിരസിച്ചതാണ് കുത്തിപ്പരിക്കേല്‍പിക്കാന്‍ കാരണമായത്. “യുവാവിന് എന്നെ ഇഷ്ടമായിരുന്നു. വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല. എനിക്ക് ഒരു കുട്ടി ഉണ്ട്. ഭർത്താവ് മരണപ്പെട്ടതാണ്. വിവാഹത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നു. വീട്ടുകാരും എതിർത്തിരുന്നു. അയാളും വിവാഹിതനാണ്. ഭീഷണി ഉള്ള കാര്യം പരാതിയായി പൊലീസിൽ മുൻപ് നൽകിയിരുന്നു”- സീത പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നടുക്കുന്ന സംഭവമുണ്ടായത്. അതേസമയം, യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം സ്വയം കഴുത്തറുത്ത സനലിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവ ദിവസം സനലിനെ ഭയന്ന് അയാൾ അറിയാതെയാണ് സീതി ബസിൽ കയറിയത്. പക്ഷെ എടപ്പാൾ സ്റ്റോപ്പിൽ ബസ് എത്തിയപ്പോൾ സനലും അതേ ബസിൽ കയറി. നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ടെന്നും ഫോൺ വിളിക്കുന്നുണ്ടെന്നും പറഞ്ഞാണ് ബാഗിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിയതെന്ന് സതി മാധ്യമങ്ങളോട് പറഞ്ഞു.
യുവാവ് കോട്ടയത്തും യുവതി ആലുവയിലുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വർഷത്തോളമായി പരിചയക്കാരാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: