ഇംഫാല്‍: പ്രക്ഷോഭം തുടരുന്ന മണിപ്പൂരില്‍ മുന്നറിയിപ്പും താക്കീതും വിലപോയില്ലെങ്കില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഗോത്രവര്‍ഗക്കാരല്ലാത്ത മെയ്തേകളുടെ പട്ടിക വര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള് ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന് മണിപ്പൂര്‍ സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ചിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണിത്.
സംസ്ഥാനത്ത് 53 ശതമാനം വരുന്ന മെയ്തേകള്‍ക്ക് പട്ടികജാതി സംവരണം അനുവദിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സംഘര്‍ഷം. സംസ്ഥാനത്തെ ജനസംഖ്യയുടെ 40 ശതമാനവും ഗോത്രവര്‍ഗ്ഗക്കാരാണ്. മെയ്തൈകള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കിയത് മറ്റുളളവരുടെ സംവരത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് സംഘര്‍ഷം.
തീവെപ്പും അക്രമങ്ങളും സംസ്ഥാനത്തെ പല ജില്ലകളിലും നടക്കുന്നുണ്ട്. അക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തെറ്റിദ്ധാരണയാണ് അക്രമത്തിന് കാരണമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. മെയ്തേയ് ആധിപത്യമുള്ള ഇംഫാല്‍ വെസ്റ്റ്, കാക്ചിംഗ്, തൗബല്‍, ജിരിബാം, ബിഷ്ണുപൂര്‍ ജില്ലകളിലും ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള ചുരാചന്ദ്പൂര്‍, കാങ്പോക്പി, തെങ്നൗപാല്‍ ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: