പട്ന : സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജാതി സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ പട്ന ഹൈക്കോടതി നിര്‍ദ്ദേശം..ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്, ജസ്റ്റിസ് മധുരേഷ് പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഇതിനകം ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണെന്നും അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ ആരുമായും പങ്കിടുന്നില്ലെന്നും ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. .
സര്‍വേയ്ക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിന്റെ അടുത്ത വാദം ജൂലൈ 7ന് നടക്കും.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സര്‍വേയില്‍ വിവരങ്ങളുടെ സമഗ്രതയെയും സുരക്ഷയെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് പരിഗണിക്കമണമെന്ന് കോടതി പറഞ്ഞു.
സര്‍വേയിലെ വിവരങ്ങള്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി പങ്കിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജനുവരി 7 നും 21 നും ഇടയിലാണ് ബീഹാറിലെ ജാതി സര്‍വേയുടെ ആദ്യ റൗണ്ട് നടന്നത്. രണ്ടാം റൗണ്ട് ഏപ്രില്‍ 15 ന് ആരംഭിച്ചു, മെയ് 15 വരെ തുടരേണ്ടതായിരുന്നു.
ഒരു സാമൂഹിക സംഘടനയും ചില വ്യക്തികളുമാണ് ഹൈക്കോടതിക്ക് മുമ്പാകെ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: