സോള്‍: സുസ്ഥിരമായ പ്രാദേശിക വികസനത്തിന് പരിവര്‍ത്തനാത്മക സമീപനം സ്വീകരിക്കുന്ന ശക്തമായ ഒരു ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി) ആവശ്യകത ഊന്നിപ്പറഞ്ഞ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ .
ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളില്‍ എഡിബിയുടെ ഗവര്‍ണര്‍മാരുടെ സമിതി യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
എ ഡി ബിയുടെ ലക്ഷ്യം കൈവരിക്കുന്നതിനുളള പദ്ധതി വിശദീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കൂടുതല്‍ ധനസഹായം ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യയെ പോലുളള ഇടത്തരം വരുമാനമുളള സമ്പദ് വ്യവസ്ഥകള്‍ക്ക്.
സര്‍ക്കാരിന്റെ നയങ്ങളും ശാക്തീകരണം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങളും മൂലം അനിശ്ചിതാവസ്ഥയ്‌ക്കിടയിലും ഇന്ത്യയുടെ സമ്പദ് സ്ഥിതി താരതമ്യേന ശക്തമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മത്സരക്ഷമത നിലനിര്‍ത്തി കൂടുതല്‍ മൂലധന ചെലവുകളിലൂടെ തന്ത്രപരവും ഏകോപിച്ചതുമായ അടിസ്ഥാന സൗകര്യ വികസനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.കാലാവസ്ഥാ ധനകാര്യം ഉള്‍പ്പെടെ എഡിബിയുടെ എല്ലാ ഉദ്യമങ്ങളിലും ഇന്ത്യയുടെ തുടര്‍ പിന്തുണ മന്ത്രി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: