ബെംഗളൂരു: ബജ് രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പേരില്‍ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ 100 ഇടങ്ങളില്‍ ഹനുമാന് പൂജ നടത്താനൊരുങ്ങി ബജ് രംഗദളും ബിജെപിയും. ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമായതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പ്രതിരോധത്തിലായി.
വ്യാഴാഴ്ച 118 ഇടങ്ങളില്‍ ഹനുമാന് ചാലിസ ഉരുവിടും. ഒപ്പം ഹനുമാന് പൂജയും നടത്തും. മെയ് 4ന് കര്‍ണ്ണാടകത്തില്‍ 224 നിയമസഭാ മണ്ഡലങ്ങളിലും ഹനുമാന് ചാലിസ മന്ത്രോച്ചാരണവും ഹനുമാന് പൂജയും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധ ധര്‍ണ്ണയും നടക്കും.
പോപ്പുലര്‍ ഫ്രണ്ടുമായി അതേ നാണയത്തിലാണ് ബജ് രംഗ് ദളിനെ കോണ്‍ഗ്രസ് താരതമ്യം ചെയ്തിരിക്കുന്നത്. ലവ് ജിഹാദ്, അനധികൃത മതപരിവര്‍ത്തനം, തീവ്രവാദ ആക്രമണം എന്നിവയില്‍ മുഴുകുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രാജ്യ വിരുദ്ധമാണെന്ന് ബജ് രംഗ് ദള്‍ നേതാക്കള്‍ പറയുന്നു.എന്നാല്‍ രാജ്യത്തിന്റെ പാരമ്പര്യം, സംസ്കാരം, ദേശീയ താല്പര്യം എന്നിവ കാത്തുരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബജ് രംഗ് ദള്‍. മെയ് 10 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കര്‍ണ്ണാടകയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്ന് ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ പറയുന്നു.
അടുത്ത രണ്ട് ദിവസങ്ങളില്‍ കര്‍ണ്ണാടകയിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഹനുമാന് ചാലിസ മന്ത്രോച്ചാരണം നടത്തുമെന്ന് ബിജെപി പറയുന്നു. 224 നിയോജകമണ്ഡലങ്ങളിലും ഹനുമാന് പൂജയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: