കൊല്‍ക്കത്ത: ഹൈദ്രാബാദിന്റെ ആകാശ് മിശ്ര മോഹന്‍ ബഗാനില്‍ ചേരുമെന്ന് വാര്‍ത്ത. താരത്തെ ക്ലബിലെത്തിക്കാന്‍ മുംബയ് സിറ്റിയും രംഗത്തുണ്ടായിരുന്നു.
നേരത്തേ ഹൈദ്രാബാദ് എഫ് സി വിടുമെന്ന് ആകാശ് മിശ്ര അറിയിച്ചിരുന്നു. ബഗാന്റെ ഓഫര്‍ താരം അംഗീകരിച്ചതായാണ് വാര്‍ത്ത.
ഇന്ത്യയിലെ ക്ലബ് മാറ്റ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്കാകും ആകാശ് മിശ്രയുടെ മാറ്റം എന്നാണറിയുന്നത്. ഏതാണ്ട് രണ്ട് കോടിയോളം രൂപയ്ക്കാണ് ഹൈദ്രാബാദ് ആകാശ് മിശ്രയെ കൈമാറുക എന്നാണറിവ്.
രണ്ട് വര്‍ഷത്തെ കരാര്‍ കൂടി ആകാശിന് ഹൈദ്രാബാദുമായുണ്ട്.ആരോസില്‍ നിന്നാണ് 2020ല്‍ ഫുള്‍ബാക്കായ ആകാശ് മിശ്ര ഹൈദ്രാബാദിലെത്തിയത്. ഐ എസ് എല്ലില്‍ മൂന്ന്് സീസണിലായി 62 മതസരങ്ങള്‍ താരം കളിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ താരം മൂന്ന് വര്‍ഷത്തോളം ജര്‍മ്മനിയില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും ഇടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: