തിരുവനന്തപുരം: പ്രവാസി കേരള സംഘടനയായ ബഹ്റിന് കേരളീയ സമാജം ഏര്‍പ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരമായ വിശ്വകലാരത്ന സൂര്യാ കൃഷ്ണമൂര്‍ത്തിക്ക്. ശില്പവും അഞ്ചു ലക്ഷം രൂപയുമാണ് അവാര്‍ഡ്.
അഞ്ചിന് ബഹ്റിനില്‍ നടക്കുന്ന ഇന്തോ-ബഹ്റിന് നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും
ബഹ്റിന് സാംസ്കാരിക വകുപ്പ് മേധാവി ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ ഖാലിഫയും ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ഗോയലും ചേര്‍ന്ന് പുരസ്കാരം സമ്മാനിക്കും. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ അന്‍പതു കൊല്ലത്തെ കലാസപര്യക്കുള്ള ആജീവനാന്ത പുരസ്കാരം കൂടിയാണിത്.
സൂര്യയുടെ 40 രാജ്യങ്ങിലെ ശാഖകളിലൂടെ ഭാരതീയ കലകള്‍ പ്രചരിപ്പിച്ചതിനും കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കെ പ്രവാസികള്‍ക്കായി ചരിത്രത്തിലാദ്യമായി പ്രത്യേക പ്രവാസി അക്കാദമി വിഭാഗം തുടങ്ങുകയും അതിലൂടെ പ്രവാസികളുടെ കലാ പരിപോഷണം ചെയ്തതിനുമുള്ള അംഗീകാരമാണ് ഈ പുരസ്കാരം. സാഹിത്യകാരന് ബെന്യാമിന്, ആര്‍ക്കിടെക്ട് ശങ്കര്‍, ബഹ്റിന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: