ബംഗളുരു : നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാതം ശേഷിക്കെ കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണപരിപാടികളില്‍ വന്‍ ജനക്കൂട്ടം. പ്രധാനമന്ത്രിയുടെ പ്രചാരണത്തിന്റെ രണ്ടാം ദിവസം ചിത്രദുര്‍ഗയിലെ പൊതുയോഗത്തില്‍ അദ്ദേഹം സംസാരിച്ചു.
ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസിന് ഒരിക്കലും മത്സരിക്കാനാകില്ലെന്നും കര്‍ണാടകത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വികാരമാണ് യോഗത്തിനെത്തിയ വന്‍ ജനക്കൂട്ടം പ്രതിഫലിപ്പിക്കുന്നത്.
ഭീകരതയെയും ഭീകരരെയും പ്രീണിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, ഭീകരത പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും ഒരിക്കലും സംസ്ഥാനത്തിന് ഗുണം ചെയ്യാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ണാടകം വികസിത ഇന്ത്യയുടെ ചാലകശക്തിയാണെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും കുടുംബ വാഴ്ചയിലും അഴിമതിയിലുമാണ് വിശ്വസിക്കുന്നത്. സമൂഹത്തെ ഇവര്‍ ഭിന്നിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
കര്‍ണാടകയിലെ ജനങ്ങള്‍ ഇരു പാര്‍ട്ടികളുടെയും രാഷ്ട്രീയത്തെ സൂക്ഷിക്കണം. ഹോസ്പേട്ടിലും സിന്ധനൂരിലുമായി മറ്റ് രണ്ട് പൊതുയോഗങ്ങളിലും പ്രധാനമന്ത്രി സംസാരിച്ചു. കലബുര്‍ഗിയില്‍ റോഡ്ഷോയും നടത്തി.
അതേസമയം എന്തുകൊണ്ടാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടാത്തതെന്ന് ശിവമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാണ്ഡ്യയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ചിന്തമണ്ണി, ഹൊസകോട്ട്, സിവി രാമന് നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് റോഡ് ഷോകളിലും പങ്കെടുത്തു. ജെ ഡി എസിന് വേണ്ടി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും കുമാര സ്വാമിയും പ്രചാരണം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: