മുംബയ് : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 3, 4 തീയതികളിലെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിതായി ഗോ ഫസ്്റ്റ് എയര്‍വെയ് സ്. എണ്ണ കമ്പനികള്‍ക്ക് നല്കാന് പണമില്ലാത്തതിനാലാണ് വിമാന കമ്പനിയുടെ നടപടിയെന്നാണ് വിവരം.
കാഷ് ആന്‍ഡ് കാരി രീതിയിലാണ് ഗോ ഫസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിപ്പിക്കുന്ന ഓരോ ഫ്ലൈറ്റിനും പണം എണ്ണ കമ്പനികള്‍ക്ക് നല്‍കണമെന്നതാണ് ഇതിന്റെ രീതി. കൃത്യസമയത്ത് പണം നല്‍കിയില്ലെങ്കില്‍ എണ്ണ കമ്പനികള്‍ക്ക് വിതരണം നിര്‍ത്താനാകും.
അടുത്ത കാലത്തായി പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഗോ ഫസ്്റ്റ് എയര്‍വെയ് സ്.നഷ്ടത്തിലായ വിമാന കമ്പനി പൂര്‍ണമായും അല്ലെങ്കില്‍ കൂടുതല്‍ ഓഹരികളും വില്‍ക്കുന്നതിനായി ശ്രമിക്കുകയാണ് ഉടമസ്ഥരായ വാഡിയ ഗ്രൂപ്പ്.
2022 സാമ്പത്തിക വര്‍ഷം ഗോ ഫസ്റ്റ് കമ്പനിയുടെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം രേഖപ്പെടുത്തിയിരുന്നു. മോശം സാമ്പത്തിക സ്ഥിതിയും എഞ്ചിന് വിതരണം ചെയ്യുന്ന പ്രാറ്റ് ആന്‍ഡ് വിറ്റ്നി കമ്പനിയുമായുളള കേസുമൊക്കെ പ്രശ്നമായി.
ഗോ ഫസ്റ്റിന് 61 വിമാനങ്ങളുളളതില് പകുതിയിലേറെയും എഞ്ചിന് ലഭ്യമല്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: