കൊച്ചി: വന്ദേഭരത് എക്സ്പ്രസ് ട്രെയിന്‍ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും വ്യക്തമാക്കി.
സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു, മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യഹർജിയാണ് തള്ളിയത്. വന്ദേ ഭാരത് ട്രയൽ റൺ സമയത്ത് സ്റ്റോപ്പുകൾക്കായി തിരൂർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകൾ റെയിൽവേ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ട്രെയിനിന് തിരൂരിൽ സ്ഥിരം ഹാൾട്ട് റെയിൽവേ അനുവദിച്ചിട്ടില്ല.
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിരൂർ സ്റ്റേഷൻ പരിസരത്ത് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത് മലപ്പുറം ജില്ലയോടുള്ള റെയിൽവേയുടെ അവഗണനയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ട്രെയിനിന് നേരെ കല്ലേറും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: