ബെംഗളൂരു : കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനം ബിജെപി പാലിച്ചു. കര്‍ണാടകയില്‍ ഉടനീളം സുരക്ഷാഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ഫ്രണ്ട് ഭീതി വിതച്ചിരുന്നു. ഈ സംഘടനയെ നിരോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
92ഓളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഭരണഘടനാ വിരുദ്ധമായ മുസ്ലിം സംവരണം ഇല്ലാതാക്കി, പകരം എസ് സി, എസ് ടി, വൊക്കലിഗ, ലിംഗായത്ത് എന്നീ വിഭാഗങ്ങളുടെ സംവരണത്തിനായി ബിജെപി അധിക വ്യവസ്ഥകളും ഏര്‍പ്പെടുത്തി. കര്‍ണാടകയിലെ വികസനത്തില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വീണ്ടും എടിഎം ആക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കാര്യക്ഷമമായാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യ-കര്‍ണാടകയില്‍ വരള്‍ച്ചബാധിത പ്രദേശത്ത് ജലസേചന സൗകര്യം ഉറപ്പാക്കാനായി 2023-24 ലെ കേന്ദ്ര ബജറ്റില്‍ 5300 കോടി രൂപ വകയിരുത്തി. തുമകുരു-ചിത്രദുര്‍ഗ-ദാവന്‍ഗരെ റെയില്‍ വേ പദ്ധതിക്കായി 220 കോടിരൂപയും വകയിരുത്തിട്ടുണ്ട്. കടൂര്‍ -ചിക്കമംഗളൂരു-ബേലൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി ഏറ്റെടുത്തു. ശിവമൊഗ്ഗ- തിരുപ്പതി- ചെന്നൈ റെയില്‍ പദ്ധതി പുനരാരംഭിച്ചു. 325 കോടിരൂപ ചിലവഴിച്ച് ചിക്കമംഗളൂരുവില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 158 കോടി രൂപയുടെ ആശുപത്രിയും ചിത്രദുര്‍ഗയിലെ മെഡിക്കല്‍ കോളേജിന് 500 കോടിയും അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍. ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: