ചെന്നൈ: ഗാല്‍വനില്‍ വീരമൃത്യു വരിച്ച പരംവീര്‍ചക്ര നായക് ദീപക് സിങ്ങിനെ ഭാര്യ രേഖാ സിങ്ങ് സൈനിക സേവനത്തിലേക്ക്. മനസ്ഥൈര്യം വിടാതെയുള്ള ദീര്‍ഘനാളത്തെ പരിശീലനത്തിലൂടെയാണ് രേഖ സിങ്ങ് ലഫ്റ്റനനന്റ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടത്.
രേഖ സിങ്ങിന്റെ സൈന്യത്തില്‍ ലഫ്റ്റനനന്റ് ഓഫീസറായി ചേര്‍ന്ന വാര്‍ത്ത അഭിമാനം, വീരാംഗന….എന്ന ഹാഷ്ടാഗോടെയാണ് സൈന്യം പങ്കുവെച്ചത്. ഭര്‍ത്താവ് ദീപക് സിങ്ങ് ജീവന് വെടിഞ്ഞ കിഴക്കന്‍ ലഡാക്കിലെ കമാന്റിലാണ് ഭാര്യ രേഖാ സിങ്ങും ലഫ്. ഓഫീസറായി ചേരുന്നത്.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാദമിയില്‍ നിന്നും വ്യാഴാഴ്ചണ് രേഖാ സിങ്ങ് പരീക്ഷകള്‍ പാസായി യോഗ്യത നേടിയത്. ലഡാക്കില്‍ തന്നെ ആദ്യ പോസ്റ്റിങ്ങും കിട്ടി. 2022 ജൂണിലാണ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനുള്ള പോരാട്ടത്തില്‍ ചൈനീസ് സൈനികരോട് ഏറ്റുമുട്ടി ലഡാക്കില്‍ ഭര്‍ത്താവ് ദീപക് സിങ്ങ് മരിച്ചുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: