ചെന്നൈ: അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടിയപ്പോള്‍ 201 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.
മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്ക്ക്വാദും ചെന്നൈയ്ക്ക് നല്ലൊരു മികച്ച നല്കിയപ്പോള് എംഎസ് ധോണി ഒരിക്കല്‍ക്കൂടി ഫിനിഷിംഗ് പാടവും പുറത്തെടുത്തു.
201 റണ്‍സ് വിജയ ലക്ഷ്യത്തോടെ ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (15 പന്തില്‍ 28), പ്രഭ്സിമ്രാന് സിങ്ങും (24 പന്തില്‍ 42) മികച്ച തുടക്കമാണ്് നല്‍കിയത്. വണ്‍ഡൗണായെത്തിയ അഥര്‍വ തയ്ഡെ 17 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് പഞ്ചാബിനെ വീണ്ടും കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. 24 പന്തില്‍ 40 റണ്‍സെടുത്ത ലിവിങ്സ്റ്റണ് റണ്‍ റേറ്റ് താഴ്ന്നു.
സാം കറണ്‍ 20 പന്തില്‍ 29 റണ്‍സെടുത്തും ജിതേഷ് ശര്‍മ 10 പന്തില്‍ 21 റണ്‍സെടുത്തും പുറത്തായെങ്കിലും സിക്കന്ദര്‍ റാസയും ഷാറൂഖ് ഖാനും ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലെത്തിക്കുകയായിരുന്നു.അവസാന ഓവറുകളില്‍ സിക്കന്ദര്‍ റാസയുടെ അവസരോചിതമായ ബാറ്റിങ്ങും പഞ്ചാബിന് തുണയായി. അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി പോലും നേടാതെയാണ് പഞ്ചാബ് ഒമ്പത് റണ്‍സും നേടിയത്. അവസാന പന്തില്‍ മൂന്നു റണ്‍സാണ് ഓടിയെടുത്തത്. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ മൂന്നും രവീന്ദ്ര ജദേജ രണ്ടും മതീഷ പതിരാന ഒന്നും വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് മിന്നുന്ന ഫോമില്‍ കളിക്കുന്ന ഡെവോണ്‍ കോണ്‍വെയും റിതുരാജ് ഗെയ്ക്ക്വാദും നെല്ലൊരു മികച്ച തുടക്കം നല്കിയപ്പോള് എംഎസ് ധോണി ഒരിക്കല്‍ക്കൂടി ഫിനിഷിംഗ് പാടവും പുറത്തെടുത്തു.
52 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്സറും പറത്തിയ കോണ്‍വെ 92 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
റിതുരാജ് ഗെയ്ക്വാദും (37), ശിവം ദുബെയും (28) മികച്ച സംഭാവന നല്കിയപ്പോള് എംഎസ് ധോണി (4 പന്തില്‍ 13) ഇന്നിംഗ്സിന്റെ അവസാന രണ്ട് പന്തുകള്് സിക്സറുകള്‍ പറത്തി ചെന്നൈയെ 200 കടത്തി. കോണ്‍വെയ്ക്ക് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നഷ്ടമായി. . പഞ്ചാബിനായി ആര്‍ഷ്ദീപ് സിങ് (1/37), സാം കറന് (1/46), രാഹുല്‍ ചാഹര്‍ (1/35), സിക്കന്ദര്‍ റാസ (1/31) എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: