ബെംഗളൂരു: തന്നെ വിഷപ്പാമ്പ് എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് മറുപടി നല്കി മോദി. പാമ്പ് ശിവന്റെ കഴുത്തിലെ ആഭരണമാണെന്നും ജനങ്ങള്‍ തനിക്ക് ശിവനെപ്പോലെയാണെന്നും അതുകൊണ്ടാണ് ശിവനോടൊപ്പം കഴിയുന്ന പാമ്പായി താന്‍ സ്വയം കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്നപ്പട്ടണ റാലിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ഈ മറുപടി. എന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍.- മോദി പറഞ്ഞു .
അവര്‍ എന്നെ പാമ്പ് എന്ന് വിളിക്കുന്നു. പാമ്പ് ശിവഭഗവാന്റെ കഴുത്തിലെ മാലയാണ്. എന്റെ ശിവഭഗവാന് നിങ്ങള്‍ ജനങ്ങളാണ്. അതുകൊണ്ട് പാമ്പായി ഞാന്‍ നിങ്ങള്‍ക്കൊപ്പം കഴിയുന്നു. എന്നെക്കുറിച്ചുള്ള പാമ്പ് എന്ന അധിക്ഷേപം ഞാന്‍ സ്വീകരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിച്ചോട്ടെ. ഇക്കുറി സുസ്ഥിരമായ ഒരു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന കാര്യം നിങ്ങള്‍ ഓര്‍മ്മിക്കണം.- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: