മരുതംകുഴി : ശ്രീ ഉദയന്നൂർ ദേവി ക്ഷേത്രം ഏർപ്പെടുത്തിയ”ശ്രീ ഉദയന്നുരമ്മ പുരസ്കാരം” ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ .കെ. എൻ. ആനന്ദകുമാറിന് മെയ് ഒന്നിന് . ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി.ജി ആർ. അനിൽ സമർപ്പിക്കും.
മൂന്നു പതിറ്റാണ്ടായി നടത്തിവന്ന ജീവകാരുണ്യ പ്രവർത്തനത്തെ മുൻനിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. പാവപ്പെട്ട വൃക്ക രോഗികൾക്ക് ലക്ഷക്കണക്കിന് സൗജന്യ ഡയാലിസിസ് നടത്തി ലോക റെക്കോർഡ് സ്ഥാപിക്കുകയും ഒട്ടനവധി സമൂഹ വിവാഹം നടത്തുകയും നിർധനരായവർക്ക് നൂറുകണക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്ത് പാവപ്പെട്ടവരുടെ ആശ്രയകേന്ദ്രമായി മാറിയ സായിഗ്രാമത്തിന്റെ സ്ഥാപകനും മുഴുവൻസമയ ജീവകാരുണ്യ പ്രവർത്തകനും എന്ന നിലയിലാണ് ഫലകവും പ്രശസ്തി പത്രവും 25001രൂപയും ഉൾക്കൊള്ളുന്ന പുരസ്കാരം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: