Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഓപ്പറേഷന്‍ കാവേരിക്ക് വിജയത്തുടക്കം

വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ തങ്ങിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജിദ്ദയിലെത്തിയവരെ മുരളീധരന്‍ സ്വീകരിച്ചു. ഇതിനോടകം ആയിരത്തിലേറെ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകഴിഞ്ഞു. ഘട്ടംഘട്ടമായി വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആദ്യസംഘം ഇന്ത്യയില്‍ വിമാനമിറങ്ങുകയും ചെയ്തു. ഇവരില്‍ മലയാളികളുമുണ്ട്. സംഘര്‍ഷപ്രദേശത്തുനിന്ന് സ്തുത്യര്‍ഹമായ രീതിയിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 29, 2023, 05:00 am IST
in Editorial

ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ സുഡാന്റെ ഭാവി എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാന്‍ സുഡാനീസ് സൈന്യവും, ആര്‍എസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ഖാര്‍ത്തൂമിലും മറ്റിടങ്ങളിലും അനുദിനം രൂക്ഷമാവുകയാണ്. രണ്ട് വര്‍ഷം മുന്‍പ് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു നിന്നവരാണ് ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മാസങ്ങളായി തുടരുന്ന സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് മാറുകയായിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം മറുപക്ഷത്തിനാണെന്ന് രണ്ട് സൈനിക വിഭാഗങ്ങളും കുറ്റപ്പെടുത്തുകയാണ്. സൈനിക തലവനും 2019 മുതല്‍ സുഡാന്റെ ഭരണാധികാരിയുമായ അബ്‌ദെല്‍ ഫത്തയും, ഉപമേധാവിയും ആര്‍എസ്എഫ് നേതാവുമായ മുഹമ്മദ് ഹംദാനുമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്. അല്‍ ബാസിറിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തിനെതിരായ ജനകീയ മുന്നേറ്റം സുഡാനില്‍ വലിയ മാറ്റത്തിന് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈ പ്രതീക്ഷകളാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധത്തിലൂടെ തകര്‍ന്നിരിക്കുന്നത്. മേഖലയില്‍ വലിയ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അല്‍ബാസിറിന്റെ ഭരണത്തിനു പകരം ജനാധിപത്യ സര്‍ക്കാര്‍ വരുന്നതിന് അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെട്ടിരുന്നു. എന്നാല്‍ അട്ടിമറിയെത്തുടര്‍ന്ന് സുഡാനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും ഈ രാജ്യങ്ങള്‍ പിന്‍വലിച്ചെങ്കിലും പിന്നീട് ജനകീയ ഭരണ സംവിധാനം വരുന്നതിനെ പിന്തുണച്ചു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സംഭാഷണത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും സൈനിക ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നവര്‍ അതിന് ചെവികൊടുക്കുന്നില്ല. സംഘര്‍ഷത്തില്‍ ഇതുവരെ അഞ്ഞൂറോളം പേര്‍ കൊല്ലപ്പെടുകയും നാലായിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. നയതന്ത്ര ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് വിദേശികളാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഗ്രീസ്, ഈജിപ്ത്, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവ എംബസികള്‍ അടച്ച് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. മൂവായിരത്തോളം ഇന്ത്യന്‍ പൗരന്മാരും ആയിരത്തിലേറെ ഇന്ത്യന്‍ വംശജരുമാണ് സുഡാനിലുള്ളത്. ഇവരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സുഡാനില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാര്‍ക്ക് ആശയവിനിമയങ്ങള്‍ക്കുള്ള സംവിധാനമൊരുക്കുകയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. മൂവായിരത്തോളം പേര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതെത്തുടര്‍ന്ന് ‘ഓപ്പറേഷന്‍ കാവേരി’ എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കേരള സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയത്. നാവികസേനാ കപ്പലുകളും വേ്യാമസേനയുടെ വിമാനങ്ങളും വഴിയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. ഇതിനായി പടക്കപ്പലായ ഐഎന്‍എസ് സുമേധ, വ്യോമസേനയുടെ സി 310 വിമാനങ്ങളും സുഡാനിലെത്തിയിരുന്നു.

സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ച് അവിടെനിന്നാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നത്. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ തങ്ങിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ജിദ്ദയിലെത്തിയവരെ മുരളീധരന്‍ സ്വീകരിച്ചു. ഇതിനോടകം ആയിരത്തിലേറെ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചുകഴിഞ്ഞു. ഘട്ടംഘട്ടമായി വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആ

ദ്യസംഘം ഇന്ത്യയില്‍ വിമാനമിറങ്ങുകയും ചെയ്തു. ഇവരില്‍ മലയാളികളുമുണ്ട്. സംഘര്‍ഷപ്രദേശത്തുനിന്ന് സ്തുത്യര്‍ഹമായ രീതിയിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. പ്രവാസി ഭാരതീയര്‍ നേരിടുന്ന ഏതു പ്രശ്‌നത്തിലും ഫലപ്രദമായി ഇടപെടുകയെന്നത് ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ അനുവര്‍ത്തിക്കുന്ന രീതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളുമുണ്ടായപ്പോള്‍ അങ്ങേയറ്റം പ്രശംസനീയമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യക്കാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും സഹായിക്കുകയുണ്ടായി. പല രാജ്യങ്ങളും ഇതിന് മോദി സര്‍ക്കാരിനെ അഭിനന്ദിച്ചു. 2005 ല്‍ നേപ്പാളില്‍ ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ആരംഭിച്ച ഓപ്പറേഷന്‍ മൈത്രിയായിരുന്നു തുടക്കം. യമനില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ഓപ്പറേഷന്‍ റാഹത്ത്. ്രഫാന്‍സില്‍ ഭീകരാക്രമണമുണ്ടായപ്പോഴും, റഷ്യ-ഉക്രെയ്ന്‍ യുദ്ധസമയത്തും വളരെ സാഹസികമായി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ ഓപ്പറേഷന്‍ സമുദ്രസേതു, ഓപ്പറേഷന്‍ വന്ദേഭാരത് എന്നീ പേരുകൡ രക്ഷാദൗത്യം നടത്തി. അതാണ് ഇപ്പോള്‍ ഓപ്പറേഷന്‍ കാവേരിയിലെത്തിയിരിക്കുന്നത്.

Tags: indiaഒഴിപ്പിക്കല്‍ഓപ്പറേഷന്‍ കാവേരിസുഡാന്‍ ആഭ്യന്തരകലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.