തിരുവനന്തപുരം: ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ആവിഷ്താര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെ വിമര്‍ശിച്ച് ജസ്ല മാടശേരി. നാദിര്‍ഷയുടെ ഈശോ എന്ന സിനിമയുടെ തലക്കെട്ട് മതവികാരത്തെ വ്രണമപ്പെടുത്തുമെന്ന ആരോപണമുണ്ടായപ്പോള്‍ നാദിര്‍ഷ എന്ന കാലകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ് ഈ സിനിമയെന്നും അതിനെ എതിര്‍ക്കരുതെന്നുമുള്ളതായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്,. എന്നാല്‍ ലവ് ജിഹാദിനെയും കേരളത്തിലെ ഹിന്ദു,ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി ഐഎസ്ഐഎസില്‍ ചേര്‍ക്കുന്നതിന്റെ കഥ പറയുന്ന ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്ന് ആ സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ ഡിവൈഎഫ്ഐ മുറവിളി കൂട്ടുന്നു. ഡിവൈഎഫ് ഐയുടെ ഈ ഇരട്ടത്താപ്പിനെതിരെയാണ് ജസ്ല മാടശേരി ആഞ്ഞടിച്ചിരിക്കുന്നത്.
നേരത്തെ, ‘ഈശോ’ എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് സിനിമയുടെ പേരിൽ ഇറങ്ങിയ വിവാദങ്ങളിൽ ഇടപെട്ട ഡിവൈഎഫ്ഐ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. (അന്ന് ഡിവൈഎഫ് ഐ പുറത്തുവിട്ട പ്രസ്താവന ഇതായിരുന്നു: നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗര്‍ഭാഗ്യകരമെന്ന് ഡിവൈഎഫ്‌ഐ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തില്‍ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.)
സിനിമയ്‌ക്കെതിരായി ഉയർന്ന വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. എന്നാൽ അതേ ഡിവൈഎഫ് ഐ ഇപ്പോള്‍ മെയ് 5ന് റിലീസിനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന സിനിമയുടെ വിഷയത്തിൽ എതിര്‍നിലപാട് സ്വീകരിച്ചത് ഡിവൈഎഫ്ഐയുടെ ഇരട്ടനിലപാടിന് തെളിവാണെന്ന് ജസ്ല മാടശേരി പറയുന്നു.
“ഇത് താനല്ലയോ അത് എന്നൊരു മാത്ര ഞാനും നിനച്ചുപോയി, വിഷയം: ആവിഷ്കാര സ്വാതന്ത്ര്യം ‘ഈശോ’ സിനിമയെയും ‘ദി കേരള സ്റ്റോറി’യെയും (The Kerala story) ഒരുമിച്ചൊരു പോസ്റ്റിൽ കാണിച്ചതാണ് പലർക്കും പ്രശ്നം. അതെ പോസ്റ്റിൽ വിഷയം ആവിഷ്കാര സ്വാതന്ത്ര്യം എന്നെഴുതീട്ടുമുണ്ട് .. എന്റെ താരതമ്യത്തിനുള്ള കാരണം ഇറങ്ങും മുൻപേ ഉണ്ടാക്കീട്ടുള്ള കോലാഹലങ്ങളാണ് ..ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവിയായി പോയ കോലാഹലങ്ങൾ ..മാത്രമല്ല ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ..ഒന്ന് മാത്രം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരില്ലെന്ന് പറഞ്ഞതിലെ വിരോധാഭാസം”- ഇതായിരുന്നു ജസ്ലയുടെ കുറിപ്പ്.
ലവ് ജിഹാദും ഐഎസ്ഐഎസിലേക്ക് പോയ മലയാളി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും കുറിച്ചാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പറയുന്നത്.
ഈശോ എന്ന സിനിമയെ ഇവിടാരും വിമർശിച്ചിരുന്നില്ല. എന്നാൽ സിനിമയിറങ്ങും മുൻപ് അതിന്റെ പേര് നോക്കി വലിയ വിവാദം സൃഷ്ടിച്ചു. അപ്പോഴുണ്ടായ കോലാഹലങ്ങൾക്കിടയിൽ DYFI സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമായിരുന്നു. അത് ആവിഷ്കാര സ്വതന്ത്രമാണ് എന്നായിരുന്നു സംഘടന പറഞ്ഞതെന്നും ജസ്ല പറഞ്ഞു. എന്നാൽ കേരളാ സ്റ്റോറി എന്ന പടം റിലീസ് ആവുന്നതിന് മുമ്പേ ഡിവൈഎഫ് ഐ ആ സിനിമയ്‌ക്കെതിരെ നിയമനടപടിക്ക് തയ്യാറായിരിക്കുകയാണ്. ഇതിലെ വിരോധാഭാസമാണ് മനസ്സിലാവാത്തതെന്നും ജസ്ല ചോദിക്കുന്നു.
സിനിമ കാണുന്നതിന് മുമ്പേ, അതിന്റെ കഥ എല്ലാവരുമങ്ങ് തീരുമാനിച്ച് ആ കഥ ഞങ്ങളുടെയല്ല, അതുകൊണ്ട് സിനിമ റിലീസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി തനിക്കില്ലെന്നും ജസ്ല മാടശേരി വ്യക്തമാക്കി. സിനിമ കണ്ടിട്ട് വിമർശിക്കുക. തെറ്റുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുക. ട്രെയ് ലറിൽ പറയുന്ന വസ്തുത ഇല്ലാത്തതാണെങ്കിൽ റിക്രൂട്ട്മെന്‍റുകൾ (ഐഎസ്ഐഎസിലേക്ക്) നടത്തിയതായി ഇതുവരെ പുറത്തുവന്ന വാർത്തകൾ കള്ള പ്രചാരണങ്ങളായിരിക്കണമെന്നും ജസ്ല പറഞ്ഞു. അങ്ങനെയെങ്കിൽ അത് നമ്മിലേക്കെത്തിച്ച മാധ്യമങ്ങൾക്ക് നേരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്.
ചിലതൊക്കെ വസ്തുതകളാണ്. അതെത്ര മൂടിവെച്ചാലും പുറത്തു വരും. പിന്നെ അവർ കേരളത്തെ (കേരള സ്റ്റോറിയില്‍) മൊത്തം ഇങ്ങനെ ചിത്രീകരിക്കലാണ് എന്നൊക്കെയുള്ള കൂട്ടി വായനകളാണ് പ്രശ്നമെന്നും ജസ്ല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: