ബെംഗളൂരു: കര്‍ണ്ണാടകയില്‍ 2023ല്‍ കുടുതലായി നടക്കുന്നത് കോണ്‍ഗസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ( തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടമാണ് നേര്‍ക്ക് നേര് മത്സരം). ഇങ്ങിനെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബിജെപിയുടെ വിജയസാധ്യത കൂടുതലാണെന്ന് കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ച് ഹിന്ദു പത്രത്തിന്റെ ഗവേഷണ ടീം വിലയിരുത്തുന്നു.
അങ്ങിനെയെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടം കൂടുതലായി നടക്കുന്ന 2023ലെ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്കാവും മുന്‍തൂക്കം. 2018ലെ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 77 ശതമാനം സീറ്റുകളിലും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളില്‍ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2018ല്‍ ത്രികോണമത്സരങ്ങളും ചതുഷ്കോണ മത്സരങ്ങളും കുറവായിരുന്നു.
എന്നാല്‍ 2013ല്‍ വെറും 50 ശതമാനം സീറ്റുകളില്‍ മാത്രമേ നേര്‍ക്കുനേര്‍ പോരാട്ടം നടന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞു.
നേര്‍ക്ക് നേര് പോരാട്ടത്തിലെ ബിജെപിയുടെ വിജയസാധ്യത വ്യത്യസ്തമാണ്. 2008ല്‍ ബിജെപിയുടെ വിജയസാധ്യത 55ശതമാനം ആയിരുന്നു(എന്നാല്‍ കോണ്‍ഗ്രസിന്റേത് ഇത് 45 ശതമാനം മാത്രം). 2018ല്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ ബിജെപിയുടെ വിജയസാധ്യത 49 ശതമാനം ആണ് (കോണ്‍ഗ്രസിന്റേത് ഇത് 38 ശതമാനം മാത്രം). ഇതില്‍ കോണ്‍ഗ്രസ് ജയിച്ച 2013 ലെ തെരഞ്ഞെടുപ്പ് ഒരു അപവാദമായി നിലകൊള്ളുന്നു.
2023ല്‍ ത്രികോണ മത്സരം വളരെ ചുരുക്കം മണ്ഡലങ്ങളില്‍ മാത്രമേ നടക്കുന്നുള്ളൂ. നേര്‍ക്ക് നേര് പോരാട്ടത്തില്‍ ബിജെപിയുടെ വിജയസാധ്യത കൂടുതലാണെന്നതിന് കര്‍ണ്ണാടക മാത്രമല്ല, യുപിയും ഉദാഹരണമാണ്. 2012ല്‍ വെറും 8 ശതമാനം സീറ്റുകളില്‍ മാത്രമാണ് യുപിയില്‍ നേര്‍ക്ക് നേര് പോരാട്ടം നടന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന് തുടര്‍ഭരണം കിട്ടിയ 2022ല്‍ നേര്‍ക്കു നേര് പോരാട്ടം നടന്നത് 71 ശതമാനം സീറ്റുകളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: