ഖാര്തും : സുഡാനില്‍ വെടിനിര്‍ത്തല്‍ സമയപരിധി നീട്ടാന്‍ തീരുമാനം. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് പോരടിക്കുന്ന സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടാന്‍ സമ്മതിച്ചത്.
അയല്‍രാജ്യങ്ങളുടെയും ആഗോള സമൂഹത്തിന്റെയും നയതന്ത്ര ശ്രമങ്ങളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നത്. ദക്ഷിണ സുഡാന് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സുഡാന് സൈന്യം ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയയ്ക്കാന്‍ തയാറായിട്ടുണ്ട്.
അതേസമയം, തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ കനത്ത പോരാട്ടം തുടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഡാര്‍ഫൂര്‍ മേഖലയിലും മറ്റ് പ്രവിശ്യകളിലും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഇതുവരെ 512 പേര് കൊല്ലപ്പെടുകയും 4,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നേരത്തേ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സഹായിച്ചു.നിരവധി രാജ്യങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനും സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: