Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘ഇല്ല, സുപ്രീം കോടതി അതു ചെയ്യില്ല’

''സ്വവര്‍ഗ വിവാഹം ഭാരതീയ സംസ്‌കാരത്തിനു പൂര്‍ണമായി എതിരാണ്. മാത്രമല്ല, അത്തരം തീരുമാനങ്ങള്‍ എടുക്കേïത് പാര്‍ലമെന്റാണ്, കോടതിയല്ല. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കുന്ന വിധി പുറപ്പെടുവിക്കില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.''

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 28, 2023, 05:00 am IST
in Main Article

ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി

നമ്മുടെ രാജ്യം മതാധിഷ്ഠിതമല്ലെങ്കിലും എല്ലാ മതങ്ങളും ഇവിടുണ്ട്. ഭാരതീയ മതങ്ങളുടെ ദൃഷ്ടിയില്‍ വിവാഹമെന്നത് ദൈവികമായ ചടങ്ങാണ്. ക്രിസ്തു മതത്തെ സംബന്ധിച്ചാണെങ്കില്‍ അതൊരു കൂദാശയാണ്. അത്ര പവിത്രമായാണ് അവര്‍ വിവാഹത്തെ കാണുന്നത്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു കരാറാണെങ്കില്‍കൂടി അതിനും ആചാരപരമായ ക്രമങ്ങളുണ്ട്. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമുള്ള വിവാഹം ഇന്ത്യയിലെ ഒരു മതവും അംഗീകരിക്കുന്നില്ല. വിവാഹം എന്നത് കേവലം രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുന്നതല്ല, ആ ജീവിതത്തിന്റെ പേര് ലിവിങ് ടുഗദര്‍ എന്നാണ്. വിവാഹമെന്നത് ഒരു കുടുംബത്തിന്റെ ആരംഭം കൂടിയാണ്.

പാര്‍ലമെന്റിന്റെ അധികാരം

ഇന്ത്യയിലെ ഓരോ മതത്തിനും പ്രത്യേകമായ വിവാഹ നിയമങ്ങള്‍ ഉണ്ട്. ഹിന്ദു മാര്യേജ് ആക്ട്, ക്രിസ്ത്യന്‍ മാര്യേജ് ആക്ട്, പാഴ്സി മാര്യേജ് ആക്ട്… എന്നിങ്ങനെ. മുസ്ലിങ്ങള്‍ക്കാണെങ്കില്‍ അവരുടെ മതം അനുശാസിക്കുന്ന പ്രത്യേകനിമയങ്ങളുണ്ട്. രണ്ട് മതവിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ കല്യാണം കഴിക്കാന്‍ സ്പെഷല്‍ മാര്യേജ് ആക്ട് ഉണ്ട്. ഇതില്‍ ഒരു ഗവ. രജിസ്ട്രാറുടെ മുന്നില്‍വച്ച് രണ്ടു പേരും സാക്ഷികളും ഒപ്പുവച്ച് വിവാഹം സാധുവാക്കുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് ഉണ്ടാക്കിയതിനുശേഷം രണ്ടുപ്രാവശ്യം ഭേദഗതി വരുത്തി. 2001ലാണ് അവസാനം ഇതു ചെയ്തത്. പാര്‍ലമെന്റാണ് ഇതു ചെയ്യുന്നത്. നമ്മുടെ ഭരണഘടന ആരംഭിക്കുന്നത് ‘വി ദ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യ…’  എന്നു പറഞ്ഞാണ്. ജനങ്ങളുടെ പരമാധികാരമാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് പാര്‍ലമെന്റാണ് ഒരു ആക്ട് ഭേദഗതി ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. അതു പാര്‍ലമെന്റിന്റെ മാത്രമായ അവകാശമാണ്.

വിട്ടുപോയത് പൂരിപ്പിക്കാം

നിയമ നിര്‍മാണത്തിലും ഭേദഗതിയിലും കോടതികള്‍ക്ക് അവകാശമില്ല. ഇതിന്റെ പൂര്‍ണ ചുമതല പാര്‍ലമെന്റിനാണ്.  നിയമങ്ങളിലും ഭേദഗതികളിലും വിട്ടുപോയ ഭാഗങ്ങളുണ്ടെങ്കില്‍ പൂരിപ്പിക്കാനുള്ള അവകാശം കോടതികള്‍ക്കുണ്ട്. അതു മാത്രമേ ഇക്കാര്യത്തില്‍ കോടതികള്‍ക്കു ചെയ്യാനുള്ളൂ. നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള അവകാശം കോടതിക്കില്ല. ഭരണഘടനാ വിരുദ്ധമായ ഭേദഗതികള്‍ ഉണ്ടാക്കിയാല്‍ റദ്ദാക്കാനുള്ള അവകാശം പക്ഷേ, കോടതിക്കുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമങ്ങളും ഭേദഗതികളും ഉണ്ടാക്കേണ്ടത്.

ചെയ്താല്‍ മഹാമോശം

ഇതെല്ലാം അറിയാവുന്ന മിടുക്കരായ ജഡ്ജിമാരാണ് നമ്മുടെ സുപ്രിം കോടതിയില്‍ ഉള്ളത്. ചില ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നത് ഒരു വിഷയം സംബന്ധിച്ച കൂടുതല്‍ വീക്ഷണങ്ങള്‍ കിട്ടാനാണ്. സ്വവര്‍ഗവിവാഹം സുപ്രിം കോടതി അനുവദിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അതു മഹാമോശമാവും. അതു പാര്‍ലമെന്റിന്റെ അധികാരം കവര്‍ന്നെടുക്കലാവും.

സ്വവര്‍ഗാനുരാഗം ആദ്യം നമ്മുടെ രാജ്യത്തു കുറ്റമായിരുന്നു. പിന്നീടത് നിയമവിധേയമാക്കി. സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ചു ജീവിക്കുന്നതിന് ഇന്ന് എല്ലാ പരിരക്ഷയുമുണ്ട്. പക്ഷേ, വിവാഹം എന്നത് ലിവിങ് ടുഗദര്‍ പോലെ ലളിതമായ കാര്യമല്ല. കുഞ്ഞുങ്ങള്‍ ഉണ്ടാവുക, കുടുംബമായി ജീവിക്കുക തുടങ്ങിയ ചില സാമൂഹിക ആവശ്യങ്ങളും ഇതിലൂടെ നിര്‍വഹിക്കാനുണ്ട്. അതൊന്നും സ്വവര്‍ഗ വിവാഹത്തില്‍ നിറവേറ്റപ്പെടുന്നില്ല.

സ്വത്തിന്റെ അവകാശവും ദത്തെടുക്കലും

സ്വവര്‍ഗാനുരാഗികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന തടസ്സം. കുട്ടികളെ ദത്തെടുക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കണോ എന്നത് വിപുലമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഇനി അതിനനുകൂലമായാണു തീരുമാനം എന്നിരിക്കട്ടെ, എങ്കില്‍ ദത്ത് നിയമത്തില്‍ അതിനുള്ള ഭേദഗതി വരുത്തിയാല്‍ മതിയല്ലോ. ആ ആവശ്യത്തിനായി വിവാഹം ചെയ്യേണ്ട കാര്യമില്ല.

ഇനി സ്വത്ത് സംബന്ധിച്ച അവകാശമാണു പ്രശ്നമെങ്കില്‍, അതിനും വിവാഹത്തിന്റെ ആവശ്യമില്ല. ഒരു കരാറോ വില്‍പത്രമോ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും. ഇവര്‍ക്ക് വേര്‍പിരിയാനുള്ള വ്യവസ്ഥകളും ഇവരുടെ ലിവിങ് ടുഗദര്‍ എഗ്രിമെന്റില്‍ ചേര്‍ത്താല്‍ മതിയാവും. രാജ്യത്തെ ഭരണഘടനയും സംസ്‌കാരവും പരിഗണിച്ച്, കോടതി ഇങ്ങനൊരു തീരുമാനം എടുക്കില്ല എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

(നാളെ മുന്‍ പിഎസ്‌സി ചെയര്‍മാനും മുന്‍ വിസിയുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്‍)

Tags: Same-sex marriageഎല്‍ജിബിടിക്യുsupremecourtവിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

Kerala

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.