ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കഴിഞ്ഞ കേന്ദ്ര ബജറ്റിലെ വാഗ്ദാനമായ പുതിയ 157 നഴ്സിങ്ങ് കോളെജുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം സ്ഥാപിക്കാന്‍ തീരുമാനമായി. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച അംഗീകാരം നല്കി.
ഏകദേശം 1570 കോടി രൂപയാണ് ചെലവാക്കുക. 2014 മുതല്‍ രാജ്യത്ത് സ്ഥാപിതമായ 157 പുതിയ മെഡിക്കല്‍ കോളെജുകളോട് ചേര്‍ന്നാണ് പുതിയ നഴ്സിങ്ങ് കോളെജുകള്‍ സ്ഥാപിക്കുക. ഇതോടെ രാജ്യത്തെ നഴ്സ് -രോഗി അനുപാതം മെച്ചപ്പെടും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ നഴ്സിങ്ങ് കോളെജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഈ കോളെജുകളില്‍ നിന്നും പ്രതിവര്‍ഷം 15700 പുതിയ നഴ്സിങ്ങ് ബിരുദധാരികള്‍ പുറത്തുവരും. ഇതുവഴി രാജ്യത്തിന്റെ അവികസിത പ്രദേശങ്ങളില്‍ കൂടി നഴ്സിങ്ങ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
മോദി ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്തെ ആകെ മെഡിക്കല്‍ കോളെജുകളുടെ എണ്ണം 387 ആയിരന്നു. ഇപ്പോള്‍ അത് 660 ആയി ഉയര്‍ന്നു. മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും ഇരട്ടിയായി. അതേ വിപ്ലവമാണ് നഴ്സിംഗ് മേഖലയിലും നടപ്പാക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: