തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി പോലീസ് മേധാവി അനില്‍ കാന്ത് മേയ് 24, ജൂണ്‍ 13 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും. തൃശ്ശൂര്‍ സിറ്റി, തൃശ്ശൂര്‍ റൂറല്‍, വയനാട് എന്നീ ജില്ലകളിലെ പരാതികള്‍ മേയ് 24ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 4.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ക്രൈംബ്രാഞ്ച്, കേരള പോലീസ് അക്കാദമി, ടെലികമ്മ്യൂണിക്കേഷന്‍സ്, റെയില്‍വേസ്, പോലീസ് ട്രെയിനിങ് കോളജ്, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂണ്‍ 13 നാണ് പരിഗണിക്കുന്നത്. പരാതികള്‍ മേയ് 20ന് മുമ്പ് ലഭിക്കണം. പരാതികള്‍ kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. പരാതി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: