Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാറ്റവും മുന്നേറ്റവുമായി യുവം കോണ്‍ക്ലേവ്

വിവിധമേഖലകളില്‍ വികസനത്തിന്റെ കുതിപ്പുകള്‍ സൃഷ്ടിച്ച് ലോകത്തെ മുന്നാമത്തെ സാമ്പത്തിക ശക്തിയാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭാരതം. ഈ മുന്നേറ്റത്തില്‍ പങ്കുചേര്‍ന്ന് അതിന്റെ ഗുണഭോക്താക്കളായി മാറുന്നതിലൂടെയാണ് കേരളത്തിലെ യുവതീയുവാക്കളുടെ ഭാവി സുരക്ഷിതമാവൂ.

Janmabhumi Online by Janmabhumi Online
Apr 25, 2023, 06:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അറബിക്കടലിന്റെ തീരത്ത് മറ്റൊരു സാഗരം അലടിക്കുകയായിരുന്നു. വികസനത്തോട് ഐക്യം പ്രഖ്യാപിച്ച ആയിരക്കണക്കിന് യുവതീയുവാക്കള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൈവഴികളായി ഒഴുകിയെത്തിയാണ് ഈ യുവസാഗരത്തിനു  രൂപം നല്‍കിയത്. ലോകരാജ്യങ്ങള്‍ക്കിടയില്‍പ്പോലും അംഗീകാരത്തിന്റെ പുതിയ ചരിത്രം രചിച്ച് ആധുനിക ഭാരതത്തെ പുതിയ ഔന്നത്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രാഷ്‌ട്രനായകനെ കാണാനും കേള്‍ക്കാനും കാത്തിരിക്കുകയായിരുന്ന യുവത തേവര എസ്എച്ച് കോളജ് മൈതാനിയില്‍ വന്നുനിറയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം 2023 കോണ്‍ക്ലേവ് പ്രതീക്ഷയുടെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പുതിയ ചരിത്രം സൃഷ്ടിച്ചു. പരിപാടി സംഘടിപ്പിച്ചത് ബിജെപിയാണെങ്കിലും കക്ഷി രാഷ്‌ട്രീയത്തിനതീതമായി ഒത്തൊരുമിച്ച യുവതീയുവാക്കളുടെ പ്രാതിനിധ്യം പുതിയ മുന്നേറ്റത്തിന് തുടക്കമിട്ടു. വലുതും ചെറുതുമായ ത്രിവര്‍ണപതാകകളുമേന്തി എത്തിച്ചേര്‍ന്ന ഇവരില്‍ തുടിച്ചുനിന്ന പ്രതീക്ഷകള്‍ അവരുടെ മുഖങ്ങളില്‍നിന്ന് വായിച്ചെടുക്കാമായിരുന്നു. കേരളത്തിലെ യുവതീയുവാക്കളോട് ചിലതൊക്കെ  പറയാനാണ്  പ്രധാനമന്ത്രിയെത്തിയത്. യുവത്വത്തിന്റെ പ്രസരിപ്പോടെ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മോദിയില്‍ രാജ്യത്തെ യുവതീയുവാക്കള്‍ കാണുന്നത് തങ്ങളുടെ രക്ഷകനെയാണ്. രാജ്യത്തിന്റെ പുരോഗതിയിലും യുവാക്കളുടെ ഭാവിയിലും ഒരുതരത്തിലുള്ള ആശങ്കകള്‍ക്കും സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു യുവം പരിപാടിയിലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍.

കേരളത്തിലെ യുവതീയുവാക്കളോട് സംവദിക്കാന്‍ പ്രധാനമന്ത്രി മോദി എത്തുന്നു എന്നറിഞ്ഞതു മുതല്‍ ചില ശക്തികള്‍ അസ്വസ്ഥരായിരുന്നു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും മതതീവ്രവാദത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ വഴികളിലേക്ക്  യുവസമൂഹത്തെ തിരിച്ചുവിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യുവാക്കള്‍ ദേശസ്‌നേഹികളാവുന്നതും, അവര്‍ വികസനത്തിന്റെ രാഷ്‌ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതും ഇഷ്ടപ്പെടുന്നില്ല. യുവം പരിപാടി പരാജയപ്പെടുത്താനാവില്ലെന്ന് ഇവര്‍ക്ക് ഉറപ്പായിരുന്നു. അതിനാല്‍ യുവാക്കളുടെ ശ്രദ്ധതിരിക്കാനുള്ള വഴികളാണ് അവര്‍ തേടിയത്. ദേശീയ ശക്തികളുടെ മുന്നേറ്റത്തില്‍ രാജ്യത്തിന്റെ വിശാല ഭൂപ്രദേശങ്ങളില്‍നിന്ന് ഇടതുപക്ഷ ശക്തികള്‍ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നതിലുള്ള പരിഭ്രാന്തിയാണ് ഇവര്‍ പ്രകടിപ്പിച്ചത്. എന്നാല്‍ യുവം കോണ്‍ക്ലേവിന്റെ ഉജ്വലമായ വിജയം ശക്തമായ മറുപടിയാണ് ദേശവിരുദ്ധ ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് നല്‍കിയിരിക്കുന്നത്. യുവജന പങ്കാളിത്തത്തിന്റെ വ്യാപ്തി കൊണ്ടുമാത്രമല്ല, വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ  നീണ്ട നിരകൊണ്ടും  യുവം ശ്രദ്ധേയമായി. അടുത്തിടെ ബിജെപിയിലെത്തിയ അനില്‍ ആന്റണി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, സിനിമാതാരങ്ങളായ അപര്‍ണ ബാലമുരളി, ഉണ്ണി മുകുന്ദന്‍, നവ്യനായര്‍ തുടങ്ങിയവരുടെ സാന്നിധ്യം പുതിയൊരു തുടക്കമാണ്. മതതീവ്രവാദത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും പേരില്‍ യുവാക്കളുടെ ജീവിതവും ജീവനും തകര്‍ക്കുന്ന ശക്തികള്‍ക്കു മുന്നറിയിപ്പായി യുവം കോണ്‍ക്ലേവ് മാറി.

കേന്ദ്രത്തില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന ബിജെപി സര്‍ക്കാരിന്റെ വലിയ ഗുണഭോക്താക്കള്‍ യുവാക്കളാണ്. അഭ്യസ്തവിദ്യരായ യുവാക്കളുടെ ക്ഷേമത്തിനുവേണ്ടി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്‌കില്‍ ഇന്ത്യ മിഷന്‍, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ, ബേഠി ബചാവോ ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ മിഷന്‍, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് എന്നിങ്ങനെയുള്ള പദ്ധതികള്‍ രാജ്യത്തെ യുവാക്കളുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനമാണ് വരുത്തിയിട്ടുള്ളത്. ഈ മാറ്റങ്ങളില്‍ യുവതീയുവാക്കള്‍ പങ്കുചേരുന്നതില്‍നിന്ന് തടയാനാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിക്കുന്നത്. സിപിഎം പാര്‍ട്ടിക്കുവേണ്ടി ഭരിച്ചും കോണ്‍ഗ്രസ് കുടുംബത്തിനുവേണ്ടി ഭരിച്ചും കേരളത്തിലെ യുവാക്കളെ വഞ്ചിക്കുകയാണെന്ന്  പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തുപറയുകയുണ്ടായി. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണവും  മറ്റും ഇറക്കുമതി ചെയ്യുകയാണെന്ന് പരിഹസിക്കാനും  മറന്നില്ല. രാഷ്‌ട്രത്തിന്റെ വിവിധമേഖലകളില്‍ വികസനത്തിന്റെ കുതിപ്പുകള്‍ സൃഷ്ടിച്ച് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഭാരതം. ഈ മുന്നേറ്റത്തില്‍ പങ്കുചേര്‍ന്ന് അതിന്റെ ഗുണഭോക്താക്കളായി മാറുന്നതിലൂടെയാണ് കേരളത്തിലെ യുവതീയുവാക്കളുടെ ഭാവി സുരക്ഷിതമാവുക. ഏതുവിധേനയും ഈ അവസരം നഷ്ടപ്പെടുത്താനാണ് ബിജെപി വിരുദ്ധരായ ഇടതു-വലതു ശക്തികള്‍ ശ്രമിക്കുന്നത്. ഇക്കൂട്ടര്‍ക്ക് ശക്തമായ താക്കീതാണ് യുവം പരിപാടി നല്‍കിയിരിക്കുന്നത്. ദേശവിരുദ്ധവും വികസനവിരുദ്ധവുമായ രാഷ്‌ട്രീയത്തില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ഈ പരിപാടി കേരളത്തിലെ യുവാക്കളെ പ്രേരിപ്പിക്കും.

Tags: keralaപ്രധാനമന്ത്രി മോദിയുവാവ്യുവം 2023
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies