കൊച്ചി: ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി. ക്രൈസ്തവ മതമേലക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിൽ ഉണ്ടെന്നും നരേന്ദ്ര മോദി. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായി ക്രൈസ്തവ സഭ.മേലധ്യക്ഷൻമാർ പറഞ്ഞു.പ്രധാനമന്ത്രിയുമായുള്ള സംഭാഷണം വളരെ നന്നായിരുന്നു എന്ന് കൂടിക്കാഴ്ചക്ക് ശേഷം ബിഷപ്പുമാർ പറഞ്ഞു.
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചയ്ക്ക് താജ് ഹോട്ടലായിരുന്നു വേദി. യുവം സംവാദപരിപാടിയിലെ പ്രഭാഷണത്തിന് ശേഷം മോദി നേരെ താജ് ഹോട്ടലില്‍ എത്തി. മോദിയെ കാണാന്‍ ആലഞ്ചേരിയുള്‍പ്പെടെ എട്ട് പേര് ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.
മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക (ഓർത്തഡോക്സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ (ലത്തീൻ കത്തോലിക്ക സഭ), കുര്യാക്കോസ് മാർ സേവേറിയൂസ് (ക്നാനായ സിറിയൻ സഭ, ചിങ്ങവനം) എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായുള്ള അടുപ്പത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: