കൊച്ചി: മോദിയെ കാത്ത് യുവം സംവാദ വേദിയില്‍ വന്‍ യുവതാരനിര. ഉണ്ണിമുകുന്ദന്, അനില്‍ ആന്റണി, അപര്‍ണ്ണ ബാലമുരളി, നവ്യനായര്‍, തേജസ്വി സൂര്യ. വിജയ് യേശുദാസ്, ഹരിശങ്കര്‍ ഉള്‍പ്പെടെ വലിയൊരു താരനിര എത്തിയിരുന്നു. സുരേഷ് ഗോപിയും എത്തിയിരുന്നു.
യുവം സംവാദപരിപാടിയില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേരാണ് പ്രധാനമന്ത്രിയെ കാത്ത് ഇരിക്കുന്നത്. ഇവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ കസേരകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അപ്പുറമുള്ള ആള്‍ക്കൂട്ടമാണ് സദസ്സില്‍ എത്തിയത്. അതിനാല്‍ പലര്‍ക്കും കിട്ടുന്ന ഇടത്തില്‍ തിങ്ങിക്കൂടി നില്‍ക്കേണ്ട സ്ഥിതിയാണ്.
വിമാനത്തില്‍ വന്നിറങ്ങിയ മോദിയുടെ റോഡ് ഷോ വെണ്ടുരുത്തി പാലത്തിനടുത്ത് നിന്നാണ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വാഹനത്തില്‍ റോഡ് ഷോ നടത്തും എന്ന ധാരണയെ കാറ്റില്‍ പറത്തി മോദി കാല്‍നടയായി വലിയൊരു ദൂരം നടന്നുനീങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: