കൊച്ചി: വാഹനത്തിലേറി റോഡ് ഷോ നടത്തുമെന്ന സങ്കല്പങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, ജുബ്ബയും മുണ്ടും ധരിച്ച് നടന്നു നീങ്ങി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കൈവീശി നടന്നു സാവധാനത്തില്‍ നടന്നുനീങ്ങുന്ന മോദിയെ കണ്ടപ്പോള്‍ റോഡിന് ഇരുവശവും നിന്ന കുട്ടികളും സ്ത്രീകളും മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ജനക്കൂട്ടം ആരവത്തോടെ പൂക്കള്‍ വിതറിയാണ് ഏതിരേറ്റത്.
ഇളം പുഞ്ചിരിയോടെ അദ്ദേഹം വെണ്ടുരുത്തി പാലനടുത്ത് നിന്നും കുറെയേറെ നേരം നടന്നത് എല്ലാവരേയും അമ്പരപ്പിച്ചു. കാരണം അദ്ദേഹം വാഹനത്തില്‍ ഏറി റോഡ് ഷോയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.ഏറെ ദൂരം നടന്ന ശേഷമാണ് അദ്ദേഹം പിന്നീട് വാഹനത്തില്‍ കയറിയത്. കേരളത്തില്‍ മോദിയുടെ ആദ്യ റോഡ് ഷോയാണ് ഇത്. ബിജെപിക്കാര്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ റോഡിന് ഇരുവശവും നിലയുറപ്പിച്ചിരുന്നു.
ഇങ്ങിനെ ഒരു നേതാവിനെ ഇന്ത്യയില്‍ കാണില്ല എന്ന് വരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ റോഡ് ഷോയില്‍ നടക്കുന്ന മോദിയെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: