തിരുവനന്തപുരം: ഫെഫ്കയില്‍ മത്സരിച്ച് തോറ്റതിനെ സിപിഎം സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നതിനെ പരിഹസിച്ച് നടന് ജോയ് മാത്യു. വിജയിക്കുന്ന യുദ്ധത്തില്‍ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്. യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങള്‍ രണ്ടാമതാണ്.അതിനാല്‍ കമ്മി കൃമികളേ ലഹരി വസ്തുക്കള്‍ക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ എന്ന് ജോയി മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ജനാധിപത്യം എന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ട്യാധിപത്യം എന്ന് തെറ്റിദ്ധരിച്ചുപോയ കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ സിനിമ എഴുത്ത് തൊഴിലാളി യൂണിയന് (ഫെഫ്ക)യില്‍ മത്സരിച്ച് തോറ്റതിനെ ആഘോഷിക്കുന്നത് കണ്ടു. എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഇതൊരു ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സംഘടനയല്ല എന്നും എതിര് ശബ്ദങ്ങള്‍, അത് തീരെച്ചെറുതാണെങ്കില്‍പ്പോലും കേള്‍പ്പിക്കണം എന്നുമുള്ള ഉദ്ദേശത്തില്‍ തന്നെയാണ് .
ആ അര്‍ത്ഥത്തില്‍ എഴുപത്തിരണ്ടു പേരിലെ ഇരുപത്തിയൊന്ന് പേരുടെ ശബ്ദം അത്ര ചെറുതല്ലെന്നത് എനിക്ക് കൂടുതല്‍ ആത്മവിശ്വാസം തരികയാണ് ചെയ്തത്. കവിത കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതോ ലോറിയില്‍ ടണ്‍കണക്കിന് ലഹരി വസ്തുക്കള്‍ കടത്തിയതോ അല്ല എന്റെ ക്രൂശീകരണത്തിനു കാരണം.ഞാന്‍ എന്റെ സ്വന്തം ശബ്ദം കേള്‍പ്പിക്കുന്നു;അതിനെ പിന്തുണയ്ക്കാന്‍ ആളുകളുണ്ട് എന്നതു മാത്രമാണ്. വിജയിക്കുന്ന യുദ്ധത്തില്‍ മാത്രമേ പങ്കെടുക്കൂ എന്ന് കരുതുന്നത് ഭീരുക്കളാണ്.യുദ്ധം ചെയ്യുക എന്നതാണ് പ്രധാനം. ജയപരാജയങ്ങള്‍ രണ്ടാമതാണ്.അതിനാല്‍ കമ്മി കൃമികളേ ലഹരി വസ്തുക്കള്‍ക്കടിമകളാകാതെ യുദ്ധം ചെയ്തു ശീലിക്കൂ .അതിനായി നാലക്ഷരം വായിക്കൂ പുസ്തകം കൈകൊണ്ട് തൊടാത്ത കമ്മിക്കുഞ്ഞുങ്ങള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: