ആലപ്പുഴ: കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഡിവൈഎഫ്ഐയുടെ പരിപാടിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. യംഗ് ഇന്ത്യ ആസ്ക് പിഎം’ എന്ന ഡിവൈഎഫ്ഐ പരിപാടിയില്‍ അവര്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്ന 100 ചോദ്യങ്ങള്‍ക്കും ഡിവൈഎഫ്ഐ പറയുന്ന ഏത് വേദിയിലും വന്ന് മറുപടി തരാന്‍ താന്‍ ഒരുക്കമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
‘ഡിവൈഎഫ്ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്കാന് ഞാന്‍ തയ്യാര്‍. സ്ഥലവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം’ -എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
“സ്ക്രിപ്റ്റഡ് സംവാദമല്ല,മന് കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങള്‍. ഉത്തരമുണ്ടോ പ്രധാനമന്ത്രി?” എന്നാണ് ഡിവൈഎഫ്ഐയുടെ വെല്ലുവിളി. ചോദ്യങ്ങളുമായി 23,24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി യുവാക്കളുടെ സംഗമം നടത്താനാണ് പരിപാടി. ഇതിനിടെയാണ് ഡിവൈഎഫ് ഐയെ വെല്ലുവിളിച്ച് സന്ദീപ് വാചസ്പതി രംഗത്തെത്തിയത്.
വാളയാര്‍ ചെക് പോസ്റ്റിനപ്പുറും ആരും അറിയാത്ത ഒരു പാര്‍ട്ടിയാണ് ഡിവൈഎഫ്ഐയെന്നും അവരാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കാന്‍ വരുന്നതെന്നും സന്ദീപ് വാചസ്പതി ഒരു ടിവി പരിപാടിയില്‍ പരിഹസിച്ചു.
ഡിവൈഎഫ് ഐയ്ക്ക് ചില മറുപടികള്‍
ഡിവൈഎഫ് ഐയുടെ ചില പ്രധാന ആശങ്കകഫള്ക്ക് ഒരു ടിവി ചര്‍ച്ചയില്‍ സന്ദീപ് വാചസ്പതി മറുപടി നല്കി. തൊഴിലില്ലായ്മ കുറഞ്ഞുവരുന്നു, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം എന്നിവയാണ് ഡിവൈഎഫ്ഐ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍.
സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം
23 ലക്ഷം കോടി മുദ്ര ഇടപാടുകള്‍ വഴി രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് ഈടില്ലാത്ത വായ്പ നല്‍കിയിട്ടുണ്ട്. 29.55 കോടി വ്യവസായസംരംഭങ്ങള്‍ ഇങ്ങിനെ ഉണ്ടായിട്ടുണ്ട്. ഇതില്‍ 70 ശതമാനം സ്ത്രീകള്‍ക്കാണ് വായ്പ നല്‍കിയിരിക്കുന്നത്. ഇങ്ങിനെ എട്ട് കോടി സംരംഭകര്‍ ഉണ്ടായിട്ടുണ്ട്. – സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
പത്ത് ലക്ഷം തൊഴില്‍
സര്‍ക്കാര്‍ ജോലിയില്‍ കുറെക്കാലമായി വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരില്‍ 2024ല്‍ തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുന്‍പായി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഇന്നു വരെ 2.88 ലക്ഷം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി. 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ബാക്കി 7.22 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കും. സ്റ്റാര്‍ട്ടപ് മിഷന്റെ കാര്യത്തില്‍ ലോകത്തിലെ മൂന്നാം റാങ്കിലാണ് ഇന്ത്യ.
സ്റ്റാര്‍ട്ടപ് മിഷന് വഴി നല്‍കിയത് 40 ലക്ഷം തൊഴിലുകള്‍
സര്‍ക്കാര്‍ തരുന്നത് മാത്രമാണ് തൊഴില്‍ എന്നതാണ് ഡിവൈഎഫ്ഐയുടെ കാഴ്ചപ്പാട്. ഈ രാജ്യത്തെ യുവാക്കളെ തൊഴിലന്വേഷകരാക്കനല്ല, തൊഴില്‍ ദാതാക്കളാണ് താന്‍ ശ്രമിക്കുകയെന്ന് അധികാരമേറ്റെടുത്തപ്പോള്‍ മോദി പറഞ്ഞിരുന്നു. അതാണിപ്പോള്‍ സ്റ്റാര്‍ട്ടപ് മിഷന് വഴി ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്കുന്നവരായി ഇന്ത്യയിലെ യുവാക്കള്‍ മാറിക്കൊണ്ടിരിക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
സ്വന്തമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് സ്റ്റാര്‍ട്ടപ് മിഷന്. ഇന്ത്യയില്‍ മോദിയുടെ കാലത്ത് ആരംഭിച്ച 84,000 സ്റ്റാര്‍ട്ടപ് മിഷന് വഴി ഏകദേശം 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞു
തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവും വര്‍ധിപ്പിക്കാന്‍
നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ വെറും 50,000 സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എംബിബിഎസ് സീറ്റുകള്‍ ഒരു ലക്ഷമായി. 2014ന് മുന്‍പ് 20,000 എംഡി സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എംഡി സീറ്റുകള്‍ 40,000 ആയി. പതിനായിരം അഡല്‍ തിങ്കിങ്ങ് കേന്ദ്രങ്ങള്‍ സ്കൂളില്‍ ആരംഭിച്ച് അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. സ്കില്‍ ഇന്ത്യ മിഷന് വഴി ഒന്നേകാല്‍ കോടി യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ വൈദഗ്ധ്യം നല്‍കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസനം വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍
രാജ്യത്ത് ദേശീയ പാതകളുടെ നിര്‍മ്മാണം മോദിക്ക് മുന്‍പ് ദിവസേന 11 കിലോമീറ്റര്‍ ദൂരം ദേശീയ പാതയേ നിര്‍മ്മിച്ചെങ്കില്‍, ഇന്ന് 50 കിലോമീറ്റര്‍ ദൂരം ദേശീയ പാത ഒരു ദിവസം നിര്‍മ്മിക്കുന്നുണ്ട്. വൈദ്യുതീകരിച്ച റെയില്‍ ലൈന്‍ മോദി അധികാരത്തില്‍ വരുന്നതിന് മുന്‍പ് 20,000 കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇന്ന് 40,000 കിലോമീറ്റര്‍ റെയില്‍ ലൈന്‍ വൈദ്യൂതീകരിച്ചു. ഇത് വഴിയെല്ലാം എത്രയോ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. – സന്ദിപ് വാചസ്പതി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: