ന്യൂദല്‍ഹി : പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാക്കി. നേരത്തെ തേവര ജംങ്ഷന്‍ മുതലാണ് നിശ്ചയിച്ചിരുന്നത്. റോഡ് ഷോ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്താണ് ദൂരം വര്‍ധിപ്പിച്ചത്. പുതിയ 1.8 കിലോമീറ്ററാക്കി. നേരത്തെ 1.2 കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍ മാത്രം രണ്ടായിരത്തോളം പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ള പോലീസ് വിന്യാസം ചോര്‍ന്നതില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. ഇന്റലിജന്‍സ് മേധാവിയോട് ചോര്‍ച്ചയില്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
സുരക്ഷയൊരുക്കാനുള്ള ക്രമീകരണം ചോര്‍ന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തിന് കൃത്യമായ മറുപടി നല്‍കണമെങ്കില്‍ സമഗ്രമായ അന്വേഷണം കൂടിയേ തീരു. ഇത് മുന്നില്‍ കണ്ടാണ്ടാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്. അതീവ സുരക്ഷ പ്രാധാന്യമുള്ള റിപ്പോര്‍ട്ട് സേനയില്‍ നിന്നുതന്നെ ചോര്‍ന്നത് ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. രഹസ്യ സ്വഭാവത്തോടെ അയച്ച സന്ദേശം, താഴെ തട്ടിലേക്ക് വാട്‌സ് ആപ്പ് വഴി അയച്ചപ്പോഴാണ് ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: