ചെന്നൈ: കരുണാനിധി ഉള്‍പ്പെടെയുള്ള ഡിഎംകെയുടെ പ്രഥമ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കോടാനുകോടിയുടെ അഴിമതിപ്പണം വാരിക്കൂട്ടിയെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ പുറത്തിറക്കിയ വീഡിയോകള്‍ തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുകയാണ്. സ്റ്റാലിന്‍ രാജിവെയ്‌ക്കൂ (#ResignStalin) എന്ന ടാഗ് വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയി മാറി.
സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും ചേര്‍ന്ന് തമിഴ്നാടിനെ പിഴിഞ്ഞ് 30,000 കോടി ഉണ്ടാക്കിയെന്നാരോപിക്കുന്ന കാര്‍ട്ടൂണ്‍:
ഇക്കൂട്ടത്തില്‍ സ്റ്റാലിന്റെ മകനും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ 30,000 കോടി രൂപ സമ്പാദിച്ചെന്ന അണ്ണാമലൈയുടെ ആരോപണവും വലിയ ചര്‍ച്ചയാവുകയാണ്. ഇതിന് തെളിവായി തമിഴ്നാട്ടിലെ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഒരു പത്രപ്രവര്‍ത്തകനോട് ഇക്കാര്യം വെളിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.
ഇതിനിടെ, വെള്ളിയാഴ്ച ബിജെപി നേതാവ് സയിദ് സഫര്‍ ഇസ്ലാം സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ സാധാരണക്കാരുടെ പണം കൊള്ളയടിച്ച് 30,000 കോടി വാരിക്കൂട്ടിയെന്ന ആരോപണം ആവര്‍ത്തിച്ചു. ഇതും സ്റ്റാലിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ട പണമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരായ ചില വിശ്വസ്തരും ചേര്‍ന്ന് കൊള്ളയടിച്ചതെന്നും സയിദ് സഫര്‍ ഇസ്ലാം ആരോപിച്ചു.
കഴിഞ്ഞ ദിവസം 48 മണിക്കൂറില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിന്‍ അണ്ണാമലൈയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് അണ്ണാമലൈ. തമിഴ്നാട്ടില്‍ എന്ത് വ്യവസായം നടപ്പാക്കണമെങ്കിലും മുടക്കുന്ന പണത്തിന്റെ 30 ശതമാനം കൈക്കൂലിയായി നല്‍കണമെന്നും അതിനാല്‍ പല വ്യവസായങ്ങളും തമിഴ്നാടിന് നഷ്ടപ്പെടുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: