കോട്ടയം: ‘കുറുക്കന്‍ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്നത് പോലെയാണ് ബിജെപി നേതാക്കള്‍ അരമനകള്‍ സന്ദര്‍ശിക്കുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കളെപോലെയാണ് അവര്‍ ക്രിസ്ത്യന്‍ വീടുകളില്‍ എത്തുന്നത്. കരോള്‍ സംഘത്തെ തുണിയുരിഞ്ഞ് അടിച്ചവരാണ് ബിജെപിക്കാര്‍’ എന്നൊക്കെയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.
കരോള്‍ സംഘത്തെ അടിച്ചത് വാസവന്‍ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ സിപിഎം കാരെന്ന് തെളിവു നിരത്തി മറുപടിയുമായി ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി.
പത്താമുട്ടത്തു സിപിഐഎം,ഡിവൈഫൈ ഗുണ്ടകള്‍ പെണ്‍കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചതും ഗുരുതരമായി പരിക്കേല്പിച്ചതും വി എന്‍ വാസവന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ്. നാല് വോട്ടിനു വേണ്ടി െ്രെകസ്തവ സമൂഹത്തില്‍ ഭീതി ജനിപ്പിച്ചു ബിജെപിയെ അകറ്റാന്‍ തീവ്ര ശ്രമം നടത്തുമ്പോള്‍ ഇതുകൂടി ഓര്‍ത്തു നോക്കുന്നത് നല്ലതാണ്. ഹരി പറഞ്ഞു.
ഭാരതീയ ജനതാപാര്‍ട്ടിയെ കുറുക്കനെന്നും ക്രിസ്ത്യന്‍ സഭയെ കോഴിയെന്നും വിളിച്ച് കമ്മ്യുണിസ്റ്റ് സംസ്‌കാരം പ്രകടിപ്പിച്ച വാസവന്‍ അടക്കമുള്ള ഒരു നേതാക്കളുടെയും പ്രതികരണം, ക്രൈസ്തവ മത മേലധ്യക്ഷന്‍ മാരെ നികൃഷ്ട ജീവികള്‍ എന്ന് വിളിച്ച് പിണറായി വിജയന്‍ അപമാനിച്ചപ്പോള്‍ കണ്ടില്ല എന്നും എന്‍ ഹരി പറഞ്ഞു.
പ്രതീകാത്മകമായി ശ്രീ നാരായണ ഗുരുദേവനെ കുരിശിലേറ്റി ചാട്ടവാറിനടിച്ചപ്പോള്‍ അത് െ്രെകസ്തവ വിശ്വാസങ്ങളെയും ഈഴവ സമുദായ വിശ്വാസങ്ങളെയും അപമാനിക്കുന്നതായി തോന്നിയില്ലേ വാസവന്…. ചാരുംമൂട് കരിമുളയ്‌ക്കലില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി ഈസ്റ്റര്‍ ദിനത്തില്‍ ഇരുട്ടിന്റെ മറവില്‍ ആക്രമിച്ചത് വിവരാവകാശം എടുക്കാനും പരാതി നല്‍കാനുമൊക്കെ പോയ സിപിഎം നേതാവ് തന്നെയായിരുന്നില്ലേ. ആ കേസ് എന്തായി ഭരണത്തില്‍ ഏറിയപ്പോള്‍ അതി വിദഗ്‌ദ്ധമായി തേച്ചു മായ്ച്ചു കളഞ്ഞു.
മത നിരപേക്ഷത പറയുന്ന വാസവന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് ക്രിസ്മസ് ദിനത്തില്‍ കോട്ടയം പത്താമുട്ടത്ത് കരോളിനിടെ കുട്ടികളടങ്ങുന്ന 43 അംഗ സംഘത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നേതാക്കളുമടങ്ങുന്ന സംഘം ആക്രമിച്ചതും പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തത്. പരിക്കേറ്റവരെ പോലീസ് എത്തിയാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ അന്ന് കേസില്‍ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്.
ഡിഫൈഎഫ്‌ഐ നേതാവിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ എമിയ തങ്കച്ചന്‍ എന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു ഉണ്ടായിരുന്നത് സിപിഎം ആക്രമണം ഭയന്ന് കൂമ്പാടി പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ രാത്രി കാലങ്ങളില്‍ പള്ളിയില്‍ കഴിച്ചു കൂട്ടിയത് ഞങ്ങളും മറന്നിട്ടില്ല കോട്ടയത്തെ ഒരു ക്രിസ്ത്യന്‍ കുടുംബവും മറന്നിട്ടില്ല.
സിപിഐമ്മിനും ഡിവൈഫൈക്കും കേസില്‍ പങ്കില്ല എന്ന് വാസവന്‍ പറഞ്ഞെങ്കിലും സത്യം മറച്ചു വെക്കാന്‍ സാധിക്കാത്തതുകൊണ്ട് ജങ്ങള്‍ക്കും പോലീസിനും അന്ന് കാര്യങ്ങള്‍ മനസിലായി.പത്ര സമ്മേളനം വിളിച്ച് പൊതുജനങ്ങള്‍ക്കിയിലും െ്രെകസ്തവ സമൂഹത്തിനിടയിലും ഭിന്നിപ്പുണ്ടാക്കി ബിജെപിയെ അകറ്റി നിര്‍ത്താന്‍ തീവ്ര ശ്രമം നടത്തുമ്പോള്‍ ഇതൊക്കെ ഒന്ന് ഓര്‍ത്തുനോക്കുന്നത് നല്ലതാണ്. എന്‍ ഹരി പറഞ്ഞു
https://m.facebook.com/story.php?story_fbid=pfbid02jwTLrDXUtazcjFEacQay7Q3UxdnNzocowEP2pNgfuksB26hnvV2TEeVpg7GGv1ERl&id=694187090631877&mibextid=Nif5oz
പ്രതികരിക്കാൻ ഇവിടെ എഴുതുക: