ലണ്ടന്‍: അമേരിക്കയെ ചതിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഭീകരവാദ പ്രവര്‍ത്തനത്തിലും ഭാഗമായതിന് ഇന്ത്യന്‍ പൗരനായ സുന്ദര്‍ നാഗരാജന് ലണ്ടനില്‍ അറസ്റ്റില്‍. യുഎസില്‍ നിന്നുള്ള കൈമാറല്‍ അഭ്യര്‍ത്ഥനയുടെ ഭാഗമായാണ് അറസ്റ്റ്. ഹിസ്ബുള്ളയുടെ മുന്‍നിര സാമ്പത്തിക ഇടപാടുകാരില്‍ ഒരാളായ നസീമിന് സെയിഡ് അഹ്മദിനായി ഗൂഢാലോചന നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
നാഗരാജനെ ചൊവ്വാഴ്ച വെസ്റ്റ് ലണ്ടനില്‍ വെച്ച് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ മെറ്റ്സ് നാഷണല്‍ എക്സ്ട്രാഡിഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ഇയാളെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്ങിലും ജാമ്യം നിരസിച്ചു.
ഹിസ്ബുള്ള അഹ്മദിനെയും അദ്ദേഹത്തിന്റെ കമ്പനികളെയും ഉപയോഗിച്ച് ഭീകര സംഘങ്ങള്‍ക്കായി ഗണ്യമായ തുക വെളുപ്പിക്കാന്‍ ഉപയോഗിച്ചു. കൂടാതെ അഹ്മദ് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസന് നസ്രല്ലയ്ക്ക് വ്യക്തിപരമായി ഫണ്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. മുമ്പ് ബെല്‍ജിയത്തില്‍ ഹിസ്ബുള്ളയ്ക്ക് നേട്ടമുണ്ടാക്കുന്ന ബിസിനസ്സുകള്‍ അഹ്മദ് നടത്തിയിട്ടുണ്ടെന്നും യുഎസ് സര്‍ക്കാര്‍ വ്യക്തമാക്കി.
ലെബനന് സ്വദേശിയായ അഹ്മദ് ഫൈന്‍ ആര്‍ട്ട് വഴി കള്ളപ്പണം വെളുപ്പിക്കുകയും ‘രക്ത വജ്ര വ്യാപാരം’ വഴി തീവ്രവാദ ഗ്രൂപ്പിന് ഫണ്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും യുഎസ് അധികൃതര്‍ പറയുന്നു. പാബ്ലോ പിക്കാസോയുടെയും ആന്‍ഡി വാര്ഹോളിന്റെയും സൃഷ്ടികള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന വിപുലമായ ഒരു കലാ ശേഖരം അദ്ദേഹത്തിനുണ്ട്. സുന്ദര്‍ പൂങ്കുളം കാശിവിശ്വനാഥന് നാഗ, സുന്ദര്‍ പൂങ്കുളം കെ നാഗരാജന് എന്നും അറിയപ്പെടുന്ന തമിഴ്നാട്ടിലെ മധുര സ്വദേശിയായ നാഗരാജന് ഹെയ്സിലാണ് താമസിക്കുന്നത്.
അമേരിക്കയെയും വിദേശ സര്‍ക്കാരുകളെയും തകര്‍ക്കാനും യുഎസ് ഉപരോധങ്ങളും കസ്റ്റംസ് നിയമങ്ങളും വെട്ടിക്കാനും ഗൂഢാലോചന നടത്തിയതിനു പുറമെ ഹിസ്ബുള്ളയ്ക്ക് ധനസഹായം നല്‍കിയതിന് 2019 ഡിസംബറില്‍ തീവ്രവാദി ആയി യുഎസ് പ്രഖ്യാപിച്ച അഹ്മദിന്റെ നേട്ടത്തിനായി ചരക്ക് സേവനങ്ങള്‍ സുരക്ഷിതമായി നടപ്പാക്കുകയും കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ നടത്തുകയും ചെയ്തതിന് അഹമ്മദിനും നാഗരാജന് ഉള്‍പ്പെടെയുള്ള എട്ട് കൂട്ടുപ്രതികള്‍ക്കും എതിരെ ന്യൂയോര്‍ക്കിലെ കിഴക്കന്‍ ജില്ലയിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിച്ചു.
ഈ സംഘത്തിലെ സിയറ ലിയോണ്‍ പൗരനായ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് അഹ്മദ് എന്നു പേരുള്ള ഇയ്യാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്ക് 10 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിപുലമായ കള്ളപ്പണം വെളുപ്പിക്കല്‍, ഉപരോധംവെട്ടിപ്പില് ശൃംഖലയില്‍ ഏര്‍പ്പെട്ടതിന് നാഗരാജന് ഉള്‍പ്പെടെ 50ലധികം വ്യക്തികള്‍ക്കും അനുബന്ധ കമ്പനികള്‍ക്കും എതിരെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന് അസറ്റ് കണ്ട്രോള് ചൊവ്വാഴ്ച ഉപരോധം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: