ബംഗളുരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിരാട് കോഹ് ലിക്ക് പിഴ. മത്സര തുകയുടെ 10ശതമാനാണ് പിഴ.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമാണ് വിരാട് കോഹ്ലി. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ അനുച്ഛേദം 2.2 പ്രകാരമുള്ള നിയമങ്ങള്‍ കോഹ്ലി ലംഘിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനത്തിന് കാരണമായ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
വെയ്ന്‍ പാര്‍നെലിന്റെ ബൗളിംഗില്‍ സിഎസ്കെ ബാറ്റര്‍ ശിവം ദുബെ പുറത്തായതിനെ തുടര്‍ന്നുള്ള കോഹ്ലിയുടെ അമിത ആഘോഷമാകാം കാരണമെന്ന് കരുതുന്നു.27 പന്തില്‍ 52 റണ്‍സെടുത്തിരുന്നു ദുബെ.ചെന്നൈ സൂപ്പര്‍ കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണെടുത്തത്. ആര്‍സിബിക്കെതിരെ ടീം ചെന്നൈ എട്ട് റണ്‍സിന് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: