കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്മുഖന്റെ സ്മരണാര്‍ത്ഥം തപസ്യയുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ മാധ്യമ പുരസ്കാരത്തിന് ആര്.പ്രദീപ് (ജന്മഭൂമി) അര്‍ഹനായി.
കല്ലറ അജയന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്.
പത്രമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് നല്കുന്ന പുരസ്കാരം ശില്പവും പ്രശംസാപത്രവും കാഷ് അവാര്‍ഡും അടങ്ങിയതാണ്. ഏപ്രില്‍ 29ന് 4ന് കൊല്ലം പ്രസ്ക്ലബില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.
മികച്ച അഭിമുഖത്തിനുള്ള ‘ഖസാക്ക്’ പുരസ്ക്കാരം, മികച്ച റിപ്പോര്‍ട്ടിംഗിനുള്ള ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി തഴവ സ്വദേശി. ഭാര്യ; ബിന്ദു (ഹിന്ദുസ്ഥാന്‍ ലാറ്റക്സ്). മക്കള്‍: മീനാക്ഷി, കല്യാണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: