തൃശൂര്‍: ഒരിടവേളയ്‌ക്ക് ശേഷം ജില്ലയില്‍ വീണ്ടും പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പിനുള്ള വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നു. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വാക്‌സിന്‍ കിട്ടാനില്ല. പട്ടിയും പൂച്ചയും കടിക്കുമ്പോള്‍ പേവിഷ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആന്റി റേബീസ് സീറത്തിനാണ് (എആര്‍എസ്) ക്ഷാമം.
പലപ്പോഴും ജില്ലയിലുള്ളവര്‍ക്ക് അതിര്‍ത്തി കടന്ന് കോയമ്പത്തൂരില്‍ പോയി ചികിത്സ തേടേണ്ട സ്ഥിതിയാണ്. വാക്‌സിന്‍ ലഭിക്കാത്ത മുറയ്‌ക്ക് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് രോഗിയോട് തന്നെ വാക്‌സിന്‍ വാങ്ങി വരാനാണ് ആശുപത്രികളില്‍ നിന്ന് പറയുന്നത്. പുറത്തു നിന്നുള്ള വാക്‌സിന്റെ ചെലവ് സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍.
ജില്ലയില്‍ ചില ദിവസങ്ങളില്‍ നൂറിലേറെപ്പേര്‍ക്ക് വരെ എആര്‍എസ് കുത്തിവയ്‌പ്പെടുക്കേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ലോക്കല്‍ പര്‍ച്ചേസ് വഴി സീറം ലഭ്യമാക്കാന്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ ലോക്കല്‍ പര്‍ച്ചേസ് കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലോക്കല്‍ പര്‍ച്ചേസിന് ചെലവ് കൂടുതല്‍ എആര്‍എസ് ക്ഷാമം മറികടക്കാന്‍ പലപ്പോഴും ആരോഗ്യവകുപ്പ് ലോക്കല്‍ പര്‍ച്ചേസിന് ആശുപത്രികള്‍ക്ക് അനുമതി നല്‍കാറുണ്ട്. ഒരു ഡോസ് എആര്‍എസിന് പുറത്ത് ശരാശരി 550 രൂപയാണു വില. ഇത്രയും ഉയര്‍ന്ന തുക നല്‍കി കൂടുതല്‍ എആര്‍എസ് വാങ്ങാന്‍ ആശുപത്രികള്‍ക്ക് ഫണ്ടില്ല.
അതേസമയം ഇമ്യൂണോ ഗ്ലോബുലിനും കിട്ടാനില്ല. വളര്‍ത്തു മൃഗങ്ങളില്‍ നിന്നടക്കം സാരമായ കടിയേല്‍ക്കുമ്പോള്‍ നല്‍കുന്ന ഇമ്യൂണോ ഗ്ലോബുലിനും ജില്ലയില്‍ കിട്ടാനില്ല. അധിക സുരക്ഷയ്‌ക്കും പെട്ടെന്നുള്ള പ്രതിരോധത്തിനും നല്‍കുന്നതാണ് ഇമ്യൂണോ ഗ്ലോബുലിന്‍. നിലവില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഉള്ള ആശുപത്രിയില്‍ നിന്ന് ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കെത്തിച്ച് പരിഹരിക്കാനാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: