ബെംഗളൂരു: ഇടത് ബുദ്ധിജീവികളും മോദി വിരുദ്ധ ജേണലിസ്റ്റുകളും എന്‍ജിഒകളും ഗവേഷണം ചെയ്ത് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ കണ്ടെത്തിയ ആയുധമാണ് ജാതിക്കലാപം. ഒറ്റക്കെട്ടായി നില്‍ക്കാനാവാത്ത വിധം ഹിന്ദു വോട്ടുകളെ ജാതിക്കലാപത്തിലൂടെ ചിതറിക്കുക എന്നതാണ് ഈ ഗൂഢപദ്ധതിയ്‌ക്ക് പിന്നില്‍. ചാതുര്‍വര്‍ണ്യത്തെ കുറ്റപ്പെടുത്തുന്ന ഇവര്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ ഇന്ത്യയെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നത്.
അതിനായി അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ജാതി സെന്‍സസാണ്. പിന്നോക്കക്കാര്‍ക്ക് സംവരണം എന്ന പേര് പറഞ്ഞാണ് അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. അതിനുള്ള തുടക്കം ബീഹാറില്‍ തുടങ്ങിക്കഴിഞ്ഞു. ജാതിക്കലാപം ആളിക്കത്തിക്കുന്നതിന്റെ ഭാഗമായി ലലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് ജാതി സെന്‍സസിന് ബീഹാറില്‍ ഉത്തരവിട്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ പണ്ട് മതത്തിന്റെയും ജാതിയുടെയും പേരില്‍ എങ്ങിനെയാണ് ഇന്ത്യക്കാരെ വിഭജിച്ച് ഭരിച്ചത്, അതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഹിന്ദു സമുദായത്തെ വിഭജിപ്പിച്ച് ഭരണം നേടിയെടുക്കുക എന്നതാണ് ലക്ഷ്യം.
ശശി തരൂര്‍ തന്നെ കഴിഞ്ഞ ദിവസം ഹിന്ദു ദിനപത്രത്തിന്റെ വാരികയായ ഫ്രണ്ട് ലൈന്‍ മാസിക്കയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ജാതിസെന്‍സസിലൂടെ ഒബിസി വിഭാഗത്തെ ബിജെപിയ്‌ക്ക് എതിരെ തിരിയ്‌ക്കാന്‍ കഴിയുമെന്നാണ്. ഇതുവഴി ഹിന്ദുവിഭാഗത്തെ വിഭജിപ്പിച്ചും തമ്മിലടിപ്പിച്ചും 2024ല്‍ മോദി സര്‍ക്കാരിനെ തറപറ്റിക്കാമെന്നതാണ് ഇടത് ബുദ്ധിജീവികള്‍ കണ്ടെത്തിയിരിക്കുന്ന ഫോര്‍മുല.
കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജാതിയുടെ പേരില്‍ സമുദായത്തില്‍ സ്പര്‍ധ വിതയ്‌ക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ശ്രമിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയാണ് ജാതിയുടെ തീ അവിടെ ആളിക്കത്തിച്ചിരിക്കുന്നത്. ബഞ്ജാര സമുദായത്തില്‍പ്പെട്ടവരാണ് പിന്നാക്ക വിഭാഗത്തില്‍പെട്ട ചിലര്‍ക്ക് മാത്രം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരെ അക്രമാസക്തരായത്. ശിവമൊഗ്ഗയിലുള്ള യെദിയൂരപ്പയുടെ വീട് വരെ അക്രമികള്‍ ആക്രമിച്ചു. പ്രകടനക്കാര്‍ യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും പേസ്റ്ററുകള്‍ കീറി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറ്റുമുട്ടലിനിടയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ട്. ഇത് ഒരു റിഹേഴ്സലായിരുന്നു. വലിയ കലാപങ്ങള്‍ അഴിച്ചുവിടാനുള്ള റിഹേഴ്സല്‍.
ഈയിടെ ജസ്റ്റിസ് എ.ജെ. സദാശിവ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിന്നാക്ക വിഭാഗത്തില്‍ പെട്ട ഒരു ഉപജാതിക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണ രൂപത്തില്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നാക്ക വിഭാഗക്കാരെ തമ്മിലടിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ടാണെന്നും ചില സ്ഥാപിത താല്‍പര്യക്കാരുടെ തന്ത്രമാണിതെന്നും ഉള്ള ഭീതി ബഞ്ജാര സമുദായക്കാര്‍ക്കിടയില്‍ ആരൊക്കെയോ നിറയ്‌ക്കുകയായിരുന്നു. മുസ്ലിം സമുദായത്തെയും സംവരണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കലാപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: