ന്യൂദല്‍ഹി: ഏറ്റവും വിപുലമായ മെട്രോ ശൃംഖലയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറുമെന്ന് എറിക് സോള്‍ഹീം.. 2014ല്‍ വെറും അഞ്ച് നഗരങ്ങളില്‍ 248 കിലോമീറ്റര്‍ മെട്രോ റെയില്‍പാതയാണ് ഉണ്ടായിരുന്നതെങ്കില്‍ 2023 ആകുമ്പോഴേക്കും അത് 20 നഗരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 846 കിലോമീറ്റര്‍ നീളമുള്ള ശൃംഖലയായി വളര്‍ന്നു.
ഇനിയും തീര്‍ന്നില്ല. പുതിയ 991 കിലോമീറ്റര്‍ മെട്രോ ലൈന്റെ പണി നടന്നുവരികയാണ്. ഗ്രീന്‍ ബെല്‍റ്റ് ആന്റ് റോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എറിക് സോള്ഹീമാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.
ഇന്ത്യയ്ക്ക് മെട്രോ റെയിലിന്റെ കാര്യത്തില്‍ ഇനി മറികടക്കാന്‍ ഒരൊറ്റ രാജ്യം കൂടിയേ ഉള്ളൂ. അത് അമേരിക്കയാണ്. 2014ല്‍ അധികാരമേറ്റെടുത്ത മോദി സര്‍ക്കാര്‍ 2047ല്‍ ഇന്ത്യയെ ലോകത്തെ രണ്ടാമത്തെ വികസിത രാജ്യമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ വൈകാതെ ഇന്ത്യ അമേരിക്കയെ മറികടക്കുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: